
konnivartha.com : ശബരിമല മണ്ഡലകാലത്ത് തീർത്ഥാടകരെ സഹായിക്കുന്നതിനായി ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ ആംബുലൻസ് സർവ്വീസ് ആരംഭിച്ചു.
ഡിഎംഒ ഡോ.ജീവൻ കെ നായർ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് സനോജ് ആംബുലൻസ് ഫ്ളാഗ് ഓഫ് ചെയ്തു.ജില്ലാ പ്രസിഡൻ്റ് എം സി അനീഷ് കുമാർ അധ്യക്ഷനായി. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാർ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസ്സാം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം അനീഷ് കുമാർ, ജോബി ടി ഈശോ, ജില്ലാ വൈസ് പ്രസിഡൻ്റ് സജിത് പി ആനന്ദ്, ജില്ലാ ജോയിൻ്റ് സെക്രട്ടറി ജിതിൻ രാജ്, സെക്രട്ടറിയേറ്റംഗങ്ങളായ മുഹമ്മദ് അനസ്, വിഷ്ണുഗോപാൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഖിൽ പെരിങ്ങനാട്, അനീഷ്കുന്നപ്പുഴ, വി ശിവകുമാർ എന്നിവർ പങ്കെടുത്തു.