തണ്ണിത്തോട് : പതിനൊന്നുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിൽ

Spread the love

 

konnivartha.com : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിക്കുകയും ലൈംഗികാതിക്രമം കാട്ടുകയും ചെയ്ത കേസിൽ മധ്യവയസ്കനെ തണ്ണിത്തോട് പോലീസ് അറസ്റ്റ്
ചെയ്തു.തണ്ണിത്തോട് കാരിമാൻതോട് മുരുപ്പേൽ വീട്ടിൽ എബ്രഹാമിന്റെ മകൻ അനിയൻ എന്ന് വിളിക്കുന്ന വർഗീസ് എം എ (60) ആണ് പിടിയിലായത്.

ഈമാസം എട്ടിന് പകൽ മൂന്നെമുക്കാലിന് കാരിമാൻതോട് റോഡിൽ വച്ചാണ് കുട്ടിയോട് ലൈംഗിക ഇയാൾ അതിക്രമം കാട്ടിയത്. ഇതുമായി ബന്ധപ്പെട്ട് പത്താം തിയതി സ്കൂൾ അധികൃതരിൽ നിന്നും പരാതി ലഭിച്ചത് പ്രകാരം വനിതാപോലിസ് വീട്ടിലെത്തി, അമ്മയുടെ സാന്നിധ്യത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുക യായിരുന്നു.

തുടർന്ന് പോലീസ് ഇൻസ്‌പെക്ടർ ആർ മനോജ്‌ കുമാർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. റാന്നി ജെ എഫ് എം കോടതിയിൽ അപേക്ഷ സമർപ്പിച്ചതിനെതുടർന്ന് കുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തി. കുട്ടിയുടെ വൈദ്യപരിശോധന ഉൾപ്പെടെയുള്ള നിയമനടപടികൾ പോലീസ് സ്വീകരിക്കുകയും ശിശുക്ഷേമ സമിതിയെ വിവരം അറിയിക്കുകയും ചെയ്തു. അന്വേഷണത്തേതുടർന്ന് ഇന്ന് രാവിലെ പ്രതിയെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്.

ഇയാളുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തുകയും ചെയ്തു. എസ് ഐ ഷെരീഫ് കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ എസ് സി പി ഓ ഷീജ ജോർജ്ജ്, റാഫി, സി
പി ഓമാരായ അരുൺ, അനീഷ് എന്നിവരാണ് പങ്കെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

error: Content is protected !!