Trending Now

കോന്നി വകയാറിൽ പുലി വീട്ടമ്മയെ ആക്രമിക്കാൻ ചെന്നു

Spread the love

 

 

Konnivartha. Com :കോന്നി വകയാർ മന്ത്രപാറയ്ക്ക് സമീപം അരുവാപ്പുലം പഞ്ചായത്ത് വാർഡ് 10 ൽ മൈലാടുംപാറ  മുരുപ്പേല്‍വീട്ടില്‍  കമലാ ഭായിയ്ക്ക് നേരെ  പുലി ആക്രമിക്കാന്‍ ചെന്നു .

പാലുമായി വകയാർ മിൽമ സൊസൈറ്റിയിലേക്ക് മന്ത്ര പാറ വഴി പോകുമ്പോൾ പുലിയുടെ മുന്നിൽപെടുകയായിരുന്നു.ദൂരെ നിന്നും ഒരു ജീവി മൂക്ക് നിലത്തിട്ടു ഉരയ്ക്കുന്നത് കണ്ടു .മാറി നിന്ന് നോക്കിയപ്പോള്‍ പന്നിയുമല്ല കുറുക്കനും അല്ല . മഞ്ഞ കലര്‍ന്ന നിറമാണ് . ജീവി കമലാഭായിക്ക് നേരെ തിരിഞ്ഞതോടെ  നിലവിളിച്ചു കൊണ്ട്  ഓടി രക്ഷപെട്ടു.

 

അത് പുലിയായിരുന്നു എന്ന് കമലാഭായി തറപ്പിച്ചു പറയുന്നു . കഴിഞ്ഞ ദിവസം ഈ ഭാഗത്ത്‌ പുലിയെ ചിലര്‍ കണ്ടിരുന്നു . ഇന്നലെ വനം വകുപ്പ് ട്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തി എങ്കിലും പുലിയെ കണ്ടെത്തിയില്ല.കലഞ്ഞൂർ, മുറിഞ്ഞകൽ ഭാഗത്ത്‌ കണ്ട പുലിയാണ് വകയാർ എസ്റ്റേറ്റ് ഭാഗത്ത്‌ എത്തിയത് എന്ന് കരുതുന്നു.വാർഡ് അംഗം അനി സാബു വിവരം വനം വകുപ്പിനെ അറിയിച്ചു.ഇതിനെ തുടര്‍ന്ന് വനം വകുപ്പ് സ്ട്രൈക്കിംഗ് ടീം എത്തി വീട്ടമ്മയില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു . പുലിയെ കണ്ടു പേടിച്ചു ഓടുന്നതിന് ഇടയില്‍ കമലാഭായി വീണു .ചെറിയ പരിക്ക് പറ്റി .

ഇരുപതു ദിവസമായി കലഞ്ഞൂര്‍ കൂടല്‍ ,ഇഞ്ചപ്പാറ മേഖലയില്‍ പുലിയുടെ സാന്നിധ്യം ഉണ്ട് . മുറിഞ്ഞകല്‍ ഭാഗത്തെ ഒരു വീട്ടില്‍ രാത്രിയില്‍ പുലി നടന്നു പോകുന്ന  സി സി ടി വി  ദൃശ്യം ലഭിച്ചിരുന്നു .

മന്ത്ര പാറയ്ക്ക് സമീപം ഏക്കര്‍ കണക്കിന് റബര്‍ തോട്ടം ആണ് . കാട് നിറഞ്ഞു കിടക്കുന്ന സ്ഥലമാണ് .പുലിയെ കണ്ട മന്ത്രപ്പാറ ഭാഗം പാടം  ഫോറസ്റ്റ് വിഭാഗത്തിന്‍റെ കീഴില്‍ ആണെന്ന് കോന്നി ഫോറസ്റ്റ് വിഭാഗം പറയുന്നു . എന്നാല്‍ ഇവിടം കോന്നി ആണെന്ന് പാടം വന  പാലകരും പറയുന്നു  .കലഞ്ഞൂര്‍ ,കൂടല്‍ . മുറിഞ്ഞകല്‍ , വകയാര്‍  മേഖലകള്‍ പുലിപ്പേടിയിലാണ് .

error: Content is protected !!