
konnivartha.com : കോന്നി ഈട്ടിമൂട്ടിൽ പടി ഭാഗത്ത് രണ്ടിടങ്ങളിൽ അടുക്കള വാതിൽ കുത്തി പൊളിച്ച് മോഷണ ശ്രമം.ഈട്ടിമൂട്ടിൽ പടി ഇളങ്ങാട്ട് മണ്ണിൽ അനൂപിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ അടുക്കള വാതിൽ കഴിഞ്ഞ രാത്രിയോടെ മോഷ്ടാക്കള്‍ കുത്തി തുറന്നത്.
ഇവിടെ വാടകയ്ക്ക് താമസിക്കുന്ന ലിൻസി എട്ടുമണിയോടെ ശബ്ദം കേട്ട് അടുക്കളയിൽ പോയ് നോക്കുന്നത്. ഈ സമയം മോഷ്ടാക്കള്‍ വലിയ കമ്പി ഉപയോഗിച്ച് കതക് കുത്തി ഇളക്കുന്നതാണ് കാണുന്നത്.കതക് പൊട്ടി കീറി ഇളക്കിയ നിലയിലാണ്.തുടർന്ന് ലിൻസി ബഹളം വയ്ക്കുകയും ചെയ്തതോടെ ഇവർ ഓടി രക്ഷപ്പെട്ടു. രണ്ടു ദിവസം മുൻപും പന്ത്രണ്ടരയോടെ ഈട്ടിമൂട്ടിൽപ്പടി ഈട്ടിമൂട്ടിൽ സാബുവിന്റെ വീടിന്റെ അടുക്കള വാതിലും കുത്തി തുറന്നു മോഷണശ്രമം നടന്നിരുന്നു.
ശബ്ദം കേട്ട് ഉണർന്ന സാബുവിന്റെ ഭാര്യ മിനിയാണ് ലൈറ്റ് ഓൺ ചെയ്ത് പരിശോധിച്ചത്.പെട്ടെന്ന് ടൂൾസ് പറക്കി ഇടുന്ന പോലെയുള്ള ശബ്ദവും, ഓടുന്ന ശബ്ദം കേൾക്കുകയും ചെയ്തു.തുടർന്നാണ് അടുക്കള ഭാഗത്തേക്ക് നോക്കുകയും ചെയ്തു.പരിശോധിച്ചപ്പോൾ അടുക്കള വാതിൽ ഭാഗം തുറന്ന നിലയിൽ കണ്ടത്.തുടര്‍ന്ന് ഭർത്താവ് സാബുവിനെ വിളിക്കുകയും ചെയ്തു.അടുക്കള വാതിൽ കമ്പി പാരയോ, കമ്പിയോ ഉപയോഗിച്ചു ഇടയ്ക്ക് ചെരുപ്പ് വച്ച് തള്ളി ഇളക്കിയ നിലയിലാണ്.കതക് പൊട്ടി കീറിയ നിലയിലാണ്. കോന്നിയുടെ വിവിധ പ്രദേശങ്ങളിൽ വ്യാപക മോഷങ്ങളാണ് മാസങ്ങളായി തുടരുന്നത്.
പോലിസ് പെട്രോളിംഗ്,മോഷ്ടാക്കൾക്ക് വേണ്ടിയുള്ള അന്വേഷണവും ഊർജിതമാക്കണമെന്ന് പ്രമാടം പഞ്ചായത്ത് അംഗം വി ശങ്കർ ആവശ്യപ്പെട്ടു.