ഡോ. എം.എസ്. സുനിലിന്‍റെ  266 -മത് സ്നേഹഭവനം ശോഭാ സാബുവിനും കുടുംബത്തിനും

Spread the love

 

 

konnivartha.com/പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന സ്നേഹഭവനം ഡോ. ജെൻസിയുടെയും ലാൻസ് ആന്റണിയുടെയും സഹായത്താൽ ഇരവിപേരൂർ മോഡിപ്പള്ളി കൊച്ചുചാലിൽ മോഡിയിൽ ശോഭാ സാബുവിനും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി.

വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും പുതുവത്സര ദിനത്തിൽ ഡോ. ജൻസിയുടെ മാതാപിതാക്കളായ ലൂക്ക കാരാപ്പിള്ളിലും അന്നമ്മ ലൂക്കയും ചേർന്ന് നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായ വീടില്ലാതെ സെമിത്തേരിയുടെ അടുത്തായി ടാർപൊളിൻ കൊണ്ട് കെട്ടിമറച്ച സുരക്ഷിതമല്ലാത്ത കുടിലിൽ ആയിരുന്നു ശോഭയും സാബുവും തന്റെ മക്കളോടൊപ്പം താമസിച്ചിരുന്നത്.

 

ഇവരുടെ മകൾ കാലിന് സ്വാധീനമില്ലാത്ത സൗമ്യ ഭർത്താവ് ഉപേക്ഷിച്ച് കൈക്കുഞ്ഞുമായി ഇവരോടൊപ്പം ആയിരുന്നു താമസിച്ചിരുന്നത്. ഇവരുടെ ദയനീയ അവസ്ഥ നേരിൽ കാണുവാൻ ഇടയായ ടീച്ചർ ഇവർക്ക് ആയി രണ്ടു മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ചു നൽകുകയായിരുന്നു.

ചടങ്ങിൽ മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാമൻ കൊണ്ടൂർ., പ്രോജക്ട് കോർഡിനേറ്റർ കെ. പി. ജയലാൽ ., ബോബൻ അലോഷ്യസ്., നജ്മാ ബോബൻ., അനിയൻ പത്രോസ്., അജോ. എസ്. എന്നിവർ പ്രസംഗിച്ചു

error: Content is protected !!