
konnivartha.com : കോന്നി ഞള്ളൂരില്‍ വീടിനുള്ളില്‍ വൃദ്ധന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി .ഞള്ളൂര്‍ നിബില്‍ നിവാസില്‍ മനോഹരന്‍ (81)ന്‍റെ മൃതദേഹമാണ് കത്തി കരിഞ്ഞ നിലയില്‍ വീടിന് ഉള്ളില്‍ കണ്ടെത്തിയത് . ഒറ്റയ്ക്ക് ആണ് താമസം .മുന്‍ പട്ടാളക്കാരനാണ് .അതിനു ശേഷം മുപ്പത്തി രണ്ടു വര്‍ഷം ഗള്‍ഫില്‍ ജോലി നോക്കി . ഇയാള്‍ എഴുതിയത് എന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് വീടിന്‍റെ ചുമരില്‍ കണ്ടെത്തി . ഈ ആത്മഹത്യാ കുറിപ്പില്‍ മകന്‍ ,മകള്‍ , അടൂര്‍ ആര്‍ ഡി ഒ , എന്നിവരുടെ പേര് ഉണ്ട് .
ഭൂരിഭാഗവും കത്തി കരിഞ്ഞ നിലയിലാണ് .കാലുകള്‍ മാത്രം കരിയാതെ ഉള്ളത് . കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ആത്മഹത്യയാണോ എന്ന് സ്ഥിരീകരിക്കൂ . പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു .
വീടിന്‍റെ ചുമരില്‍ മനോഹരന്‍ എഴുതിയത് എന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ്