
Konnivartha. Com : കാലാവസ്ഥ വ്യതിയാനം മൂലം ഇക്കുറി കടുത്ത വേനൽക്കാലം. വേനലിൽ നിന്നും കാർഷിക വിളകളെ സംരക്ഷിക്കാൻ കർഷകർ ശ്രമം തുടങ്ങി. മലയോര മേഖലയായ കോന്നിയിൽ ഏക്കർ കണക്കിന് ഭൂമി പാട്ടത്തിന് എടുത്തു കൃഷി ചെയ്യുന്നവർ കടുത്ത വെയിലിൽ നിന്നും കൃഷി സംരക്ഷിക്കാൻ ഉള്ള ഓട്ടത്തിൽ ആണ്.
കൈതകൃഷിയ്ക്ക് സംരക്ഷണമായി പച്ച വല വിരിച്ചു തുടങ്ങി. കൂടാതെ വൈക്കോൽ ധാരാളമായി എത്തിച്ചു. കൈത മുടിയിൽ മൂടി ഇട്ട് ഒരു പരിധി വരെ സംരക്ഷണം ഒരുക്കുന്നു. ഓല മടൽ മെടഞ്ഞു മുകളിൽ ഇട്ടും വെയിലിൽ നിന്നും കൈത മുടിയെ സംരക്ഷിക്കുന്നു.
വാഴയിൽ ഉണങ്ങിയ വാഴ കൈ തന്നെ പൊതിയുന്നു. വാഴ തൈകളിൽ കൂട വെച്ചും തേങ്ങോല വെച്ചും സംരക്ഷിക്കുന്നു.തെങ്ങുകൾക്ക് ചുവട്ടിൽ പുതയിടീൽ പ്രയോഗം തുടങ്ങി. വേനൽ മഴ ലഭിക്കും എന്ന പ്രതീക്ഷയിലാണ് കർഷകർ