Trending Now

അടൂര്‍: എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം

Spread the love

 

konnivartha.com : 01.01.2000 മുതല്‍ 31.10.2022 വരെയുള്ള (രജിസ്ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 10/1999 മുതല്‍ 08/2022 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) കാലയളവില്‍ യഥാസമയം രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താല്ക്കാലിക ജോലി ലഭിച്ച് ജോലിയില്‍ നിന്നും യഥാവിധി പിരിഞ്ഞ് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് 90 ദിവസത്തിനകം ചേര്‍ക്കാന്‍ കഴിയാതെയിരുന്ന കാരണത്താല്‍ സീനിയോരിറ്റി നഷ്ടമായ ഉദ്യോഗാര്‍ഥികള്‍ക്കും, ഈ കാലയളവില്‍ മെഡിക്കല്‍ ഗ്രൗണ്ടിലും ഉപരിപഠനത്തിന് പോകേണ്ടിവന്നതിനാലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാതെ ജോലിയില്‍ നിന്നും വിടുതല്‍ ചെയ്ത്/ രാജി വെച്ചവര്‍ക്കും, ഈ കാലയളവില്‍ നിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കാതെ നിയമനാധികാരിയില്‍ നിന്നും നോണ്‍ ജോയിനിംഗ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തതിനാല്‍ സീനിയോരിറ്റി നഷ്ടമായവര്‍ക്കും, അസല്‍ രജിസ്ട്രേഷന്‍ സീനിയോരിറ്റി പുനസ്ഥാപിച്ചു നല്‍കുന്നതിന് മാര്‍ച്ച് 31 വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും രജിസ്ട്രേഷന്‍ കാര്‍ഡ് സഹിതം അടൂര്‍ എംപ്ലോയ്മെന്റ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാം.

 

റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍  www.eemployment.kerala.gov.in വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായും പുതുക്കാം. ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഹോംപേജില്‍ നല്‍കിയിട്ടുള്ള സ്പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴിയാണ് പുതുക്കേണ്ടത്.

error: Content is protected !!