Trending Now

ലോക മലയാളി സംഘടന (ഡബ്ല്യു.എംസി) ന്യൂയോര്‍ക്ക് പ്രോവിന്‍സ് ക്രിസ്മസ് നവവത്സരാഘോഷം സംഘടിപ്പിച്ചു

Spread the love

പ്രൊഫ. സാം മണ്ണിക്കരോട്ട് (ജനറല്‍ സെക്രട്ടറി)

ന്യൂയോര്‍ക്ക്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യുയോര്‍ക്ക് പ്രോവിന്‍സിന്റെ ക്രിസ്മസ് – നവവത്സരാഘോഷം ജനുവരി എട്ടാം തീയതി ടൈസന്‍ സെന്റില്‍ ‘ഫ്രണ്ട്‌സ് ഓഫ് കേരള’ അവതരിപ്പിച്ച ചെണ്ട മേളത്തോടു കുടി അരങ്ങേറി. കുമാരി അജ്ഞന മൂലയില്‍ അമേരിക്കന്‍ ദേശീയ ഗാനവും ഇന്‍ഡ്യന്‍ ദേശീയ ഗാനവും ആലപിച്ചു.

വേള്‍ഡ് മലയാളി സംഘടന ന്യൂയോര്‍ക്ക് പ്രോവിന്‍സ് ജനറല്‍ സെക്രട്ടറി പ്രൊഫ. സാം മണ്ണിക്കരോട്ട് സ്വാഗത പ്രസംഗം നടത്തി. പ്രോവിന്‍സ് പ്രസിഡന്റ് ജോര്‍ജ് കെ. ജോണിന്റെ അദ്ധ്യഷ പ്രസംഗത്തിനു ശേഷം സംഘടനയുടെ ആഗോള ചെയര്‍മാന്‍  ഗോപാലപിളള നിലവിളക്ക് കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്തു. എപ്പിസ്‌കോപ്പല്‍ സഭ ബിഷപ്പ് വെരി.റവ. ജോണ്‍സി ഇട്ടി ക്രിസ്മസ് ദൂത് നല്കി.

റോക്ക്‌ലാന്‍ഡ് കൗണ്ടി ജനപ്രതിനിധി ഡോ.ആനി പോള്‍,സംഘടനയുടെ ആഗോള ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പളളി, അമേരിക്കന്‍ റീജിയന്‍ ചെയര്‍മാന്‍ ചാക്കോ കോയിക്കലേത്ത്, പ്രസിഡന്റ് ജോണ്‍സണ്‍ തലച്ചെല്ലൂര്‍, ജനറല്‍സെക്രട്ടറി അനീഷ് ജെയിംസ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. പ്രൊവിന്‍സ് വൈസ് പ്രസിഡന്റ് ശ്രീമതി ഉഷ ജോര്‍ജിന്റെ നന്ദി പ്രസംഗത്തിനുശേഷം ന്യൂയോര്‍ക്കിലെ കൊച്ചു കലാകാരന്മാരും കലാകാരികളും അവതരപ്പിച്ച കലാപരിപാടികള്‍ സദസ്സിനു കുളിര്‍മ്മയേകി.

ജോര്‍ജ് കുര്യന്‍, തെരേസ കുര്യന്‍, കത്‌റിന്‍ ആന്റണി, ജേക്കബ് മണ്ണുപ്പറമ്പില്‍, ഹാന മേരി ജോസഫ്, ക്രിസ്റ്റല്‍ എല്‍സ ജോര്‍ജ്, സന്തന മേരി സന്തോഷ്, ഏരണ്‍ വാത്തപ്പള്ളി എന്നിവര്‍ അവതരിപ്പിച്ച ആക്ഷന്‍ സോങ്ങ്, നേറ്റിവിറ്റി ടാബ്ലോ, ജിതില്‍ ജോര്‍ജിന്റെ ക്രിസ്മസ് പാപ്പയും, ദേവിക അനില്‍കുമാര്‍, ശ്രേയ നായര്‍, സജ്ഞന അയ്യര്‍ എന്നിവര്‍ അവതരിപ്പിച്ച ഭരതനാട്യം, അപര്‍ണ്ണ ഷിബു, ഡോ. മോഹന്‍ ഏബ്രഹാം, ഗ്രേസ് ജോണ്‍ എന്നിവരുടെ സംഗീത വിരുന്നും സദസ്സിന് ഏറെ ആശ്വാസകര മായി, ‘ഫ്രണ്ട്‌സ് ഓഫ് കേരളയുടെ’ താളമേളത്തോടു കുടി യ ക്രിസ്മസ് കാരള്‍ പാട്ടും ന്യൂ യോര്‍ക്ക് പ്രോവിന്‍സിന്റെ ഗായകര്‍ പാടിയ കാരള്‍ പാട്ടും ആഘോഷത്തിന് കൊഴുപ്പ് ഏകി. ശ്രീമതി ഷെറിന്‍ ഏബ്രഹാം ആയിരുന്നു ചടങ്ങിന്റെ എം സി.

ന്യൂയോര്‍ക്കിലെ വിവിധ സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളുടെ പ്രതിനിധികള്‍ സംബന്ധിച്ചു. അത്താഴ വിരുന്നിനുശേഷം യോഗം അവസാനിച്ചു .

error: Content is protected !!