
konnivartha.com : പൊതു ജനം ഏതു വനപാലകനെയും ഏതു സമയത്തും വിളിച്ചാല്‍ ഫോണ്‍ എടുക്കുകയും അവരുടെ പ്രശ്നം എന്ത് തന്നെയായാലും ക്ഷമയോടെ കേള്‍ക്കുകയും പരിഹരിക്കാന്‍ കഴിയുന്ന വിഷയം ആണെങ്കില്‍ പരിഹരിച്ചു കൊടുക്കാനും കഴിയണം എന്ന് വനം വകുപ്പ് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി .
ഫോണ്‍ എടുക്കാത്ത ജീവനകാരെ ഒരാഴ്ച നിരീക്ഷിക്കും ശേഷം എന്ത് വേണം എന്ന് തീരുമാനിക്കും . വന്യമൃഗങ്ങളെ പ്രകോപിപ്പിച്ചാല്‍ അവ പ്രതികാരബുദ്ധിയുടെ പ്രതികരിക്കുമെന്ന് മന്ത്രി പറഞ്ഞു. സഹായം തേടി ആരു വിളിച്ചാലും ഫോണ്‍ എടുത്തില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി.ആനയായാലും കടുവയായാലും വന്യമൃഗങ്ങളെ പ്രകോപിപ്പിക്കാതിരിക്കുക എന്നാണ് പ്രധാനം.പ്രകോപിപ്പിച്ചാല്‍ അവ പ്രതികാരബുദ്ധിയോടെ പ്രതികരിക്കും.ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന്, ആരു വിളിച്ചാലും ഫോണ്‍ എടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.റേഞ്ച് ഓഫീസര്‍മാര്‍ മാത്രമല്ല, മേധാവികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എംഎല്‍എമാരും ജനപ്രതിനിധികളും വിളിക്കുമ്പോള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കുന്നില്ല എന്നുള്ള പരാതി വ്യാപകമായിട്ടുണ്ട്.ഇക്കാര്യത്തില്‍ കര്‍ശനിര്‍ദേശം കൊടുത്തിട്ടുണ്ട്.