ഒഡീഷയിൽ ആരോഗ്യമന്ത്രി വെടിയേറ്റുമരിച്ചു

 

ഒഡീഷയിൽ ആരോഗ്യമന്ത്രി വെടിയേറ്റുമരിച്ചു. ബിജു ജനതാ ദൾ നേതാവും ഒഡീഷ ആരോഗ്യമന്ത്രിയുമായ നബ കിഷോർ ദാസാണ് അംഗരക്ഷകനായ എഎസ്ഐ ഗോപാൽ ദാസിൻ്റെ വെടിയേറ്റ് മരിച്ചത്.

 

വെടിയേറ്റ മന്ത്രിയെ വെൻ്റിലേറ്ററിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മന്ത്രിയുടെ നെഞ്ചിനാണ് വെടിയേറ്റത്. ഗോപാൽ ദാസിനെ പൊലീസ് പിടികൂടി.സർവീസ് റിവോൾവറിൽ നിന്നാണ് ഗോപാൽ ദാസ് വെടിയുതിർത്തത്. മന്ത്രിയുടെ അംഗരക്ഷകരിൽ പെട്ട മറ്റൊരാൾക്കും വെടിയേറ്റു.

Related posts