ജിതേഷ് ജിയ്ക്കും ഗിന്നസ് പക്രുവിനും തോംസിയൻ സ്റ്റാർ 2023 അവാർഡ്

Spread the love

konnivartha.com ; കൊല്ലം ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ പുനലൂർ സെൻറ് തോമസ് എച്ച് എസ് എസ് & സീനിയർ സെക്കന്ററി സ്‌കൂൾ ഏർപ്പെടുത്തിയ തോംസിയൻ സ്റ്റാർ 2023 പുരസ്കാരം ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരൻ , ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം ഡയറക്ടർ, ഭൗമശില്പി എന്നീ നിലകളിൽ അന്താരാഷ്ട്ര ഖ്യാതി നേടിയ ജിതേഷ്ജിക്കും

 

ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ നായക നടൻ, സിനിമാ സംവിധായകൻ എന്ന നിലകളിൽ ലോകറെക്കോർഡ് നേടിയ ഗിന്നസ് പക്രുവിനും ( അജയകുമാർ ) ലഭിച്ചു. ഇരുവരും ജീവിതപ്രതിബന്ധങ്ങളെ ചവിട്ടുപടിയാക്കി കലാ സാംസ്കാരിക മേഖലകളിൽ ഇക്കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെക്കാലമായി നിസ്തുലമായി മുന്നേറിക്കൊണ്ടിരിക്കുന്നവരാണ്. 2023 ഫെബ്രുവരി 11ആം തീയതി ശനിയാഴ്ച രാവിലെ 10മണിക്ക് പുനലൂർ സെന്റ്‌ തോമസ് എച്ച് എസ് എസ് & സീനിയർ സെക്കണ്ടറി സ്‌കൂൾ അങ്കണത്തിൽ നടക്കുന്ന സമ്മേളനത്തിൽ കേരളനിയമസഭ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുരസ്‌കാരസമർപ്പണം നിർവഹിക്കും. 25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം

error: Content is protected !!