കോടതി ഉത്തരവ് പ്രാദേശിക ഭാഷയില്‍ നടപ്പാക്കി കേരള ഹൈക്കോടതി

Spread the love

 

കോടതി ഉത്തരവ് പ്രാദേശിക ഭാഷയിലാക്കാനുള്ള ചരിത്ര തീരുമാനം നടപ്പിലാക്കി കേരള ഹൈക്കോടതി. ചീഫ് ജസ്റ്റിസിന്റെ ഡിവിഷന്‍ ബെഞ്ചാണ് മലയാളത്തില്‍ കോടതി വിധിയെഴുതിയത്. പരീക്ഷണാടിസ്ഥാനത്തിലാണ് നടപടി. ഇതാദ്യമായാണ് പ്രാദേശിക ഭാഷയില്‍ ഹൈക്കോടതി വിധിയെഴുതുന്നത്

കീഴ്‌ക്കോടതികളിലെ ഭാഷയും പ്രാദേശിക ഭാഷയാക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. കോടതി ഭാഷ മലയാളമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി നിയമധ്വനി എന്ന പേരില്‍ നിയമപ്രസിദ്ധീകരണം നിയമവകുപ്പ് ആരംഭിക്കുകയും ചെയ്തു.

error: Content is protected !!