സി പി ഐ (എം ) നടത്തുന്നത് ജനവിരുദ്ധ – പ്രതികാര യാത്ര: കേരള ഡമോക്രാറ്റിക് പാർട്ടി (കെഡിപി)

Spread the love

 

സിപിഐ (എം) നടത്തുന്നത് യഥാർത്ഥ്യത്തിൽ ജനവിരുദ്ധ – പ്രതികാര യാത്രയായി മാറിയെന്ന് കേരള ഡമോക്രാറ്റിക് പാർട്ടി (കെഡിപി) ജില്ലാ നേതൃയോഗം അഭിപ്രായപെട്ടു.

സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിക്ഷേധിക്കുന്നവർക്കെതിരെ പ്രതികാരം ചെയ്യുകയാണ് സംസ്ഥാന സർക്കാർ. സംസ്ഥാന പ്രസിഡണ്ട് സലീം പി. മാത്യു യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ബാബു വെമ്മേലി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി പിംസോൾ അജയൻ, സംസ്ഥാന നിർവ്വാഹക സമിതി മെംബർ സണ്ണി ചെറുകര, ജില്ലാ വൈസ് പ്രസിഡണ്ട് വിക്രമൻ, നിയോജകമണ്ഡലം പ്രസിഡണ്ടന്മാരായ റെജി മല്ലപ്പള്ളി, രാജപ്പൻ മൂലംകുളം, ജേക്കബ് മടത്തിലേത്ത്, തുടങ്ങിയവർ സംസാരിച്ചു. സിജി മാത്യു സ്വാഗതവും, രാജപ്പൻ മൂലംകുളം നന്ദിയും രേഖപ്പെടുത്തി

error: Content is protected !!