കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം:കോവിഡ് വ്യാപനം വർധിച്ചു

Spread the love

 

ജീനോം സീക്വൻസിങ് വർദ്ധിപ്പിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ്, ഇൻഫ്ലുവൻസ സാഹചര്യങ്ങൾ വിലയിരുത്താൻ ചേർന്ന ഉന്നതല യോഗത്തിലാണ് പ്രധാന മന്ത്രി ഇക്കാര്യം നിർദ്ദേശിച്ചത്. രാജ്യത്തെ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പ്രധാന മന്ത്രി ഉന്നത തല യോഗം വിളിച്ചു തയ്യാറെടുപ്പുകൾ വിലയിരുത്തിയത്

രാജ്യത്ത് കോവിഡ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങൾ ആവശ്യമായ മുൻകരുതലുകളെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളിൽ കൃത്യമായ പരിശോധന നൽകണമെന്നും ലാബ് സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

error: Content is protected !!