
konnivartha.com : കോന്നി വകയാര്‍ കെ എസ് ഇ ബി ഇന്ന് വൈകിട്ട് മുതല്‍ രാത്രി ഏഴു ഇരുപത്തി എട്ട് വരെ പ്രദേശങ്ങളില്‍ വൈദ്യുതി പല പ്രാവിശ്യമായി മുടക്കം വരുത്തിയത് 11 തവണ . മഴയും ഇടിയും വരുമ്പോള്‍ വൈദ്യുതി നിലയ്ക്കുന്നത് വീടുകള്‍ക്ക് ഗുണകരം ആണ് എങ്കിലും പ്രകൃതിയുടെ മഴ ഇടി പ്രതിഭാസം ഇല്ലാതെ ഇരുന്നിട്ടും 11 തവണ അടിക്കടി വൈദ്യുതി കളഞ്ഞത് ഉപഭോക്താക്കളെ അറിയിക്കാതെ ആണ് .
വൈദ്യുതി ബന്ധം പോകുമ്പോള്‍ ഉപഭോക്താക്കളെ അറിയിക്കേണ്ട കെ എസ് ഇ ബി വകയാര്‍ സെക്ഷന്‍ ഇതൊന്നും ചെയ്തില്ല . ഉപയോഗിച്ച വൈദ്യുതിയ്ക്ക് കൃത്യമായ പണം വാങ്ങുമ്പോള്‍ ഉപഭോക്താവിനോടും മാന്യമായ രീതിയില്‍ വൈദ്യുതി നല്‍കി കെ എസ് ഇ ബി മാതൃക കാട്ടുക .