Trending Now

മാലിന്യ നിര്‍മാര്‍ജനത്തിന് തുടക്കം കുറിച്ച്  വെച്ചൂച്ചിറ പഞ്ചായത്ത്

Spread the love

 


konnivartha.com : പൊതുയിടങ്ങള്‍ മാലിന്യരഹിതമാക്കുന്നതിന് തോടുകള്‍, പൊതു ജലാശയങ്ങള്‍ ,കിണറുകള്‍ എന്നിവ വൃത്തിയാക്കുന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കക്കുടക്കയില്‍ വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ് നിര്‍വഹിച്ചു. ഇതിന്റെ ഭാഗമായി കക്കുടക്കതോട് ശുചീകരിച്ചു.
കുടുംബശ്രീ, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, തൊഴിലുറപ്പ്, സന്നദ്ധ പ്രവര്‍ത്തകര്‍  എന്നിവരുടെ  നേതൃത്വത്തിലാണ് ജലാശയങ്ങളുടെ വീണ്ടെടുപ്പുകള്‍ നടത്തുന്നത്.
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  പൊന്നമ്മ ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങില്‍  വാര്‍ഡ് അംഗങ്ങളായ  ടി.കെ.രാജന്‍, പ്രസന്ന, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജൂബി തോമസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ നിഖില്‍, സിഡിഎസ് അംഗങ്ങളായ  പ്രിയ സുരേന്ദ്രന്‍, ബോബന്‍ മോളിക്കല്‍, രാജു പാലത്തുങ്കല്‍, എഡിഎസ് പ്രസിഡന്റ് ബീനാ ബിനു, കുടുംബശ്രീ, തൊഴിലുറപ്പു തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
error: Content is protected !!