എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി പിടിയിൽ :പോലീസ്

Spread the love

 

 

Konnivartha. Com :എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി പിടിയിലായെന്ന് സ്ഥിരീകരിച്ച് പൊലീസ്. നോയ്ഡ സ്വദേശി ഷാറൂഖ് സെയ്ഫിയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇന്നലെ രാത്രിയാണ് പ്രതി പിടിയിലായത്. പ്രത്യേക സംഘം മഹാരാഷ്ട്രയിൽ നിന്ന് പിടികൂടുകയായിരുന്നു.

ഇയാളുടെ മുഖത്തും ശരീരത്തിലും പൊള്ളലേറ്റതിന്‍റെ പാടുകളുണ്ട്. സംഭവത്തിന് ശേഷം ട്രെയിനിൽ യാത്ര തുടർന്ന് റെയിൽവേ സ്റ്റേഷനോട് ചേർന്ന ആശുപത്രിയിൽ എത്തുകയായിരുന്നു. കാലിനേറ്റ പൊള്ളലിനു ചികിത്സ തേടാനായിരുന്നു എത്തിയത്. ഷാറൂഖ് സെയ്ഫിനെ മഹാരാഷ്ട്ര എ.ടി.എസ്പ്രാഥമിക ചോദ്യം ചെയ്യൽ നടത്തി. ഷാറൂഖ് രണ്ടു ട്രെയിനുകൾ മാറി കയറിയെന്നും പോലീസ് വ്യക്തമാക്കി.

 

എലത്തൂർ ട്രെയിൻ തീവയ്പ്പിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു.