Trending Now

മനുമോഹന്റെ കുടുംബത്തിന് അടിയന്തിര സാമ്പത്തിക സഹായം നല്‍കും : ഡെപ്യൂട്ടി സ്പീക്കര്‍

Spread the love

 

കഴിഞ്ഞദിവസം ഉണ്ടായ അതിശക്തമായ മഴയില്‍ മരം ഒടിഞ്ഞ് വീണ് മരണപ്പെട്ട നെല്ലിമുകള്‍ സ്വദേശി മനുമോഹന്റെ കുടുംബത്തിന് അടിയന്തിര സാമ്പത്തിക സഹായം നല്‍കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.കഴിഞ്ഞദിവസം ഉണ്ടായ കാറ്റിലും മഴയിലും അടൂരും പന്തളത്തും ചൂരക്കോടും മണ്ണടിയിലും ഏനാത്തുമെല്ലാം വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്.

വീട് നഷ്ടപ്പെട്ടവര്‍ക്കും കൃഷി നാശം സംഭവിച്ചവര്‍ക്കും അടിയന്തര സാമ്പത്തിക സഹായം എത്തിക്കുന്നതിന് റവന്യൂ മന്ത്രിയോടും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിട്ടുണ്ടന്നും അതിന്റെ അടിസ്ഥാനത്തില്‍ അടിയന്തര നടപടി ഉണ്ടാകുമെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു. നാശനഷ്ടങ്ങള്‍ ഉണ്ടായ സ്ഥലങ്ങള്‍ ഡെപ്യൂട്ടി സ്പീക്കര്‍ സന്ദര്‍ശിച്ചു.

error: Content is protected !!