അടൂര്‍-പെരിക്കല്ലൂര്‍ സൂപ്പര്‍ ഡീലക്സ് എയര്‍ ബസിന് അനുമതിയായി

Spread the love

 

konnivartha.com : കോട്ടയം വഴി അടൂര്‍-പെരിക്കല്ലൂര്‍ സൂപ്പര്‍ ഡീലക്സ് എയര്‍ ബസിന് അനുമതിയായതായി ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. നിലവില്‍ അടൂരില്‍ നിന്നു പുറപ്പെടുന്ന അടൂര്‍-പെരിക്കല്ലൂര്‍ സര്‍വീസിനു പുറമേയാണിത്.

അടൂര്‍ ഡിപ്പോയുടെ വികസനം, കെഎസ്ആര്‍ടിസി സര്‍വീസ് എന്നിവ സംബന്ധിച്ച് ഡെപ്യുട്ടി സ്പീക്കറുടെ ആവശ്യപ്രകാരം ഈമാസം 29ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ കാര്യാലയത്തില്‍ ചേര്‍ന്ന ഉന്നത യോഗത്തില്‍ തീരുമാനിച്ചതു പ്രകാരമാണ് പുതിയ സര്‍വീസ് തുടങ്ങിയത്.

അടൂര്‍-തിരുവല്ല-കോട്ടയം-കാഞ്ഞിരമറ്റം-എറണാകുളം-നോര്‍ത്ത് പറവൂര്‍-കൊടുങ്ങല്ലൂര്‍-പൊന്നാനി-കുറ്റിപ്പുറം-കോഴിക്കോട്-കല്‍പ്പറ്റ-സുല്‍ത്താന്‍ബത്തേരി-പുല്‍പ്പള്ളി-പെരിക്കല്ലൂരാകുന്ന് വഴിയാണ് പുതിയ സര്‍വീസ്.

ഇതര ദീര്‍ഘദൂര സ്പെഷല്‍ സര്‍വീസുകളുടെ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ ബസ് ചാര്‍ജാണ് ഈ സൂപ്പര്‍ ഡീലക്സ് എയര്‍ബസ് സര്‍വീസിന് ഈടാക്കുന്നത്.അടൂരില്‍ നിന്നും വൈകുന്നേരം ഏഴിന് പുറപ്പെട്ട് രാവിലെ 5.15ന് പെരിക്കല്ലൂരിലും തിരികെ പെരിക്കല്ലൂരില്‍ നിന്നും രാത്രി 9.15ന് പുറപ്പെട്ട് രാവിലെ 7.15ന് അടൂരില്‍ എത്തിച്ചേരുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്. ആവശ്യമായ മറ്റു ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്യുമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ അറിയിച്ചു

error: Content is protected !!