ഈസ്റ്റർ കുടുംബസംഗമം നടത്തി

Spread the love

 

konnivartha.com/പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം. എസ് .സുനിലിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ വീടുകളിലെ കുടുംബാംഗങ്ങളെ സംഘടിപ്പിച്ചുകൊണ്ടുള്ള ഈസ്റ്റർ കുടുംബസ്നേഹസംഗമവും ദുബായ് ദിശയുടെ സഹായത്താൽ ഉള്ള സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണവും പത്തനംതിട്ട ടൗൺ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കോന്നി എം.എൽ.എ .അഡ്വ കെ .യു .ജനീഷ് കുമാർ ഉദ്ഘാടനം ചെയ്തു.

 

ഉള്ളവൻ ഇല്ലാത്തവന് നൽകി പാവപ്പെട്ടവനെ കരുതുവാൻ ഉള്ള ക്രിസ്തുവിൻറെ സന്ദേശം പ്രാവർത്തികമാക്കുന്ന ടീച്ചറിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം എന്നും അദ്ദേഹം പറഞ്ഞു ചടങ്ങിൽ പ്രോജക്ട് കോർഡിനേറ്റർ കെ. പി. ജയലാൽ ,ജിബി മാത്യു. ആര്യ സി .എൻ . അനില, അജോ ജോസഫ് എന്നിവർ പ്രസംഗിച്ചു

error: Content is protected !!