
konnivartha.com; ഇന്ന് വൈകിട്ട് മഴയ്ക്ക് മുന്നേ ഉണ്ടായ ശക്തമായ കാറ്റില്‍ കോന്നി മേഖലയിലെ പല സ്ഥലത്തും കൃഷി നാശം നേരിട്ടു . അര മണിക്കൂര്‍ നേരം വീശിയടിച്ച കാറ്റില്‍ കാര്‍ഷിക വിളകള്‍ക്ക് നാശം നേരിട്ടു . വൃഷങ്ങള്‍ പല സ്ഥലത്തും ഒടിഞ്ഞു വീണു .
നാശ നഷ്ടങ്ങളുടെ കണക്കു നാളെ വില്ലേജ് ഓഫീസ്സില്‍ നിന്നും ലഭ്യമാകും . കേരളത്തിൽ 5 ദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഏപ്രിൽ 09, 10 എന്നീ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും ഏപ്രിൽ 11 മുതൽ 13 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.