
konnivartha.com : പ്രാദേശിക ,ജില്ല ,സംസ്ഥാന രാജ്യ രാജ്യാന്തര ധൂര്‍ത്ത് അവസാനിപ്പിക്കാന്‍ അധികാരികള്‍ ഇന്നും ശ്രമം തുടങ്ങിയില്ല . അവര്‍ വാരി വലിച്ചു ധൂര്‍ത്ത് തുടരുന്നു . സ്വന്തം പൈസ ,വീട്ടിലെ പൈസ , കുടുംബ സ്വത്തു ഉപയോഗിച്ചല്ല ഈ ധൂര്‍ത്ത് പകരം ജനം വിവിധ തലത്തില്‍ കരം അടയ്ക്കുന്ന തുക വകമാറ്റി ചിലവഴിക്കുന്നു . ഇത് അധികാര ദുര്‍ വിനിയോഗം ആണെന്ന് പറയാന്‍ ആഗ്രഹിക്കുന്നു .
ജനം നല്‍കിയ കര ഫീസ് അത് പൊതു സ്വത്തു ആണ് .പൊതു സ്വത്തു സ്വന്തം കാര്യത്തിനു വേണ്ടി പല വകുപ്പുകളും നിരത്തി വേറെ ഫയലില്‍ എഴുതി മറ്റൊരു ഫണ്ടിലേക്ക് വക മാറ്റുമ്പോള്‍ ആണ് അത് അടിച്ചു മാറ്റല്‍ എന്ന് പറയുന്നത് . ഈ രീതി ഉടന്‍ അവസാനിപ്പിക്കണം .പൂര്‍ണ്ണമായും കേരളം ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറണം . എല്ലാ ഓഫീസിലും അറിയാവുന്ന ആളുകളെ തന്നെ നിയമിക്കുക . ജനത്തെ പല കാരണം പറഞ്ഞു നടത്തിച്ചു നടത്തിച്ചു ജനത്തിന്‍റെ മനസ്സില്‍ വെറുപ്പ് എന്ന കാര്യം പടര്‍ത്തുവാന്‍ ഇടം കൊടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഓര്‍ക്കുക നിങ്ങളും ദിവസ കൂലിക്കാര്‍ ആണ് എന്ന് .ദിവസ വേതനം മാസം വാങ്ങുമ്പോള്‍ മാസ വേതനക്കാര്‍ , നിങ്ങളും തൊഴിലാളികള്‍ ആണ് .അല്ലാതെ ഗമയില്‍ ഇരിക്കാന്‍ ഉള്ള അര്‍ഹത ഇല്ല . കൂലി വേല ചെയ്യുന്നവരെ ഇരുത്താന്‍ ഉള്ള കസേര മേധാവി മുന്നില്‍ ഇട്ടിട്ടുണ്ട് എങ്കിലും നിന്ന് സംസാരിക്കാന്‍ നിങ്ങള്‍ പ്രേരിപ്പിക്കുന്നു . ഇരിക്കാന്‍ പറയാത്ത മേധാവി നിങ്ങളും നിന്ന് പറയുക .
അപേക്ഷ തന്നവര്‍ ചോദിക്കുന്ന ഉത്തരം നല്‍കുവാന്‍ സര്‍ക്കാര്‍ ജീവനകാര്‍ക്കു കഴിയുന്നില്ല എങ്കില്‍ കസേരയില്‍ നിന്നും എഴുന്നേറ്റു നില്‍ക്കുക .അത് ബഹുമാനം .പൊതു ജനത്തോടു . ജനം നല്‍കുന്ന നികുതി പണം ആണ് മാസം തോറും വാങ്ങുന്നത് എന്ന് മനസ്സില്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ സ്വര്‍ഗ്ഗ തുല്യം .
സത്യം ജയിക്കണം സത്യം വദ ധര്‍മ്മം ചര