
തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തില്‍ പ്ലാസ്റ്റിക്ക് കത്തിക്കുകയും അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്ത രണ്ട് സ്ഥാപനങ്ങള്‍ക്കും നാല് വ്യക്തികള്‍ക്കും 10000 രൂപ വീതം പിഴ ചുമത്തി. അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറാതെ കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.