
konnivartha.com :യാതൊരു മുന്നറിയിപ്പും കൂടാതെ 8 മണിക്കൂര്‍ നേരം വൈദ്യുതി മേഖലയില്‍ വിതരണം ചെയ്യാതെ “സഹകരിച്ച ” ഏക കെ എസ് ഇ ബി ഓഫീസിന് നാട്ടുകാരുടെ ശകാരം . പൊതു മേഖലാ രംഗത്ത് സജീവമായി നിലനില്‍ക്കുന്ന കെ എസ് ഇ ബി തങ്ങളുടെ വിതരണ മേഖലയായ കോന്നി വകയാറിനോട് കാണിക്കുന്ന ജന വഞ്ചനയില്‍ ജനം ശക്തമായി പ്രതിക്ഷേധിച്ചു .മെഴുകുതിരി വാങ്ങി കെ എസ് ഇ ബി വകയാര്‍ ഓഫീസിലേക്ക് ജനം എത്തിക്കും എന്ന് മുന്നറിയിപ്പ് .
കഴിഞ്ഞ ദിവസം പോയ വെളിച്ചം ഇന്ന് ഇടയ്ക്ക് വന്നു എങ്കിലും വീണ്ടും വീണ്ടും പോയിയും വന്നും ഇരുന്നു . പൊതു പ്രവര്‍ത്തകന്‍ വകയാര്‍ നിവാസി ഷിജോ വകയാര്‍ ജനങ്ങളെയും കൂട്ടി നേരിട്ട് വകയാര്‍ ഓഫീസില്‍ എത്തി ജനകീയ പ്രതിക്ഷേധം അറിയിക്കേണ്ട അവസ്ഥ ഉണ്ടായി . ഇത്തരം നടപടി വകയാര്‍ കെ എസ് ഇ ബി തുടര്‍ന്നാല്‍ വലിയ ജനകീയ സമരം ഓഫീസിലേക്ക് നടത്തേണ്ടി വരും എന്നും ഷിജോ വകയാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി .
കോന്നി നിയോജക മണ്ഡലത്തില്‍ ഉള്ള കെ എസ് ഇ ബി ഓഫീസുകളെ അപേക്ഷിച്ച് വകയാര്‍ ഓഫീസ് തീര്‍ത്തും പരാജയം ആണെന്ന് പല ജന പ്രതിനിധികളും മുന്‍പും ഇപ്പോഴും പരാതി ഉന്നയിച്ചു . വകയാര്‍ സെക്ഷന്‍ ഓഫീസില്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാത്ത അവസ്ഥ ആണെന്ന് ജനം പലകുറി പരാതി പറഞ്ഞു .
വൈകിട്ട് വൈദ്യുതി പോയാല്‍ ദയവായി വകയാര്‍ ഓഫീസിലേക്ക് വിളിക്കരുത് കാരണം ഫോണ്‍ എടുക്കാന്‍ ചുമതല ഉള്ള ആള്‍ എവിടെയോ ആണ് . ജനം പണം നല്‍കി വാങ്ങുന്ന വൈദ്യുതി മേഖല ഉപഭോക്ത മേഖലയില്‍ ആണ് . ഉപഭോക്താക്കള്‍ വിളിച്ചാല്‍ കൃത്യമായ മറുപടി നല്‍കുവാന്‍ വകയാര്‍ ഓഫീസ് ശ്രദ്ധിക്കണം .
ജനകീയ സമരം ഉണ്ടായാല്‍ മുഴുവന്‍ ജീവനക്കാരെയും അത് ബാധിക്കും . സര്‍വീസ് ബുക്കില്‍ അത് രേഖപ്പെടുത്തിയാല്‍ വിരമിക്കുമ്പോള്‍ ആനുകൂല്യം കിട്ടാന്‍ വളരെ ഏറെ പ്രയാസം നേരിടും . വിതരണ മേഖലയില്‍ തടസ്സം നേരിട്ടാല്‍ മുന്‍കൂര്‍ ഉപഭോക്താക്കളെ അറിയിക്കാന്‍ ഉള്ള സംവിധാനം ഏര്‍പ്പെടുത്തണം .
ജനം പ്രതികരിച്ചാല്‍ അത് വകയാര്‍ ഓഫീസിലെ നടപടി ക്രമങ്ങളില്‍ ഉള്ള വീഴ്ചയായി ചൂണ്ടി കാണിക്കും . കെ എസ് ഇ ബി ഉന്നത അധികാരികള്‍ക്ക് പരാതികള്‍ കൊടുക്കാന്‍ ഉള്ള തയ്യാര്‍ എടുപ്പിലും വകയാര്‍ ഓഫീസിലേക്ക് സമരം നടത്താന്‍ ഉള്ള തയാര്‍ എടുപ്പിലും ആണ് മേഖലയിലെ ജനം .