രാജ്യവ്യാപകമായി എഫ്എം റേഡിയോ പ്രക്ഷേപണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 91 പുതിയ 100 വാട്ട് എഫ്എം ട്രാൻസ്മിറ്ററുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
“91 എഫ്എം ട്രാൻസ്മിറ്ററുകളുടെ ഉദ്ഘാടനം രാജ്യത്തെ റേഡിയോ മേഖലയിൽ വിപ്ലവം സൃഷ്ടിക്കും”
“റേഡിയോയിലൂടെയും ‘മൻ കീ ബാത്തി’ലൂടെയും രാജ്യത്തിന്റെ ശക്തിയുമായും നാട്ടുകാരുടെ കടമയുടെ കൂട്ടായ ശക്തിയുമായും എന്നെ കൂട്ടിയിണക്കാൻ കഴിഞ്ഞു”
“ഒരുതരത്തിൽ, ഞാൻ നിങ്ങളുടെ ആകാശവാണി സംഘത്തിന്റെ ഭാഗമാണ്”
“വിദൂരത്തുള്ളവരായി കണക്കാക്കപ്പെട്ടിരുന്നവർക്ക് ഇനി ഉയർന്ന തലത്തിൽ സമ്പർക്കത്തിനുള്ള അവസരം ലഭിക്കും”
“സാങ്കേതികവിദ്യയുടെ ജനാധിപത്യവൽക്കരണത്തിനായി ഗവണ്മെന്റ് തുടർച്ചയായി പ്രവർത്തിക്കുന്നു”
“ഡിജിറ്റൽ ഇന്ത്യ, റേഡിയോക്കു പുതിയ ശ്രോതാക്കളെ മാത്രമല്ല, പുതിയ ചിന്താപ്രക്രിയയും നൽകി”
“ഡിടിഎച്ച് ആകട്ടെ, എഫ്എം റേഡിയോ ആകട്ടെ, ഈ ശക്തിയെല്ലാം ഭാവി ഇന്ത്യയിലേക്കു നോക്കാനുള്ള ജാലകമാണു നമുക്കേകുന്നത്. ഈ ഭാവിക്കായി നാം സ്വയം സജ്ജമാകണം”
“നമ്മുടെ ഗവണ്മെന്റ് സാംസ്കാരിക – ബൗദ്ധിക സമ്പർക്കസംവിധാനങ്ങൾക്കു കരുത്തേകുകയാണ്”
“ഏതുരൂപത്തിലുള്ള സമ്പർക്കസൗകര്യവും രാജ്യത്തെയും അതിലെ 140 കോടി പൗരന്മാരെയും കൂട്ടിയിണക്കുന്നതാകണം”
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 91 പുതിയ 100 വാട്ട് എഫ്എം ട്രാൻസ്മിറ്ററുകൾ വിദൂരദൃശ്യസംവിധാനത്തിലൂടെ ഇന്ന് ഉദ്ഘാടനം ചെയ്തു. രാജ്യവ്യാപകമായി റേഡിയോ പ്രക്ഷേപണം വർധിപ്പിക്കുന്നതിന് ഇതു കൂടുതൽ ഉത്തേജനമേകും.
പരിപാടിയിൽ നിരവധി പത്മ പുരസ്കാര ജേതാക്കളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി അവരെ സ്വാഗതം ചെയ്യുകയും ചെയ്തു. അഖിലേന്ത്യ എഫ്എം ആകാനുള്ള ദിശയിൽ ആകാശവാണി എഫ്എം സേവനങ്ങൾ വിപുലപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണ് ഇന്നത്തേതെന്നു പ്രധാനമന്ത്രി പറഞ്ഞു. ആകാശവാണിയുടെ 91 എഫ്എം ട്രാൻസ്മിറ്ററുകളുടെ തുടക്കം 85 ജില്ലകൾക്കും രാജ്യത്തെ രണ്ടു കോടി ജനങ്ങൾക്കും സമ്മാനം പോലെയാണെന്നും അദ്ദേഹം പറഞ്ഞു. ഒരുതരത്തിൽ, ഇത് ഇന്ത്യയുടെ വൈവിധ്യത്തിന്റെയും വർണങ്ങളുടെയും നേർക്കാഴ്ചയാണു പ്രദാനം ചെയ്യുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. പുതിയ 91 എഫ്എം ട്രാൻസ്മിറ്ററുകളുടെ കീഴിൽ വരുന്ന ജില്ലകൾ വികസനം കാംക്ഷിക്കുന്ന ജില്ലകളും ബ്ലോക്കുകളുമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സുപ്രധാന നേട്ടത്തിന് അദ്ദേഹം ആകാശവാണിയെ അഭിനന്ദിച്ചു. ഇതിന്റെ പ്രയോജനം ലഭിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പൗരന്മാരെയും അദ്ദേഹം അഭിനന്ദിച്ചു.
റേഡിയോയുമായുള്ള തന്റെ തലമുറയുടെ വൈകാരിക ബന്ധം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “എന്നെ സംബന്ധിച്ചിടത്തോളം, അവതാരകൻ എന്ന നിലയിൽ റേഡിയോയുമായി എനിക്ക് ബന്ധമുണ്ടെന്നതിൽ കൂടുതൽ സന്തോഷമുണ്ട്” – വരാനിരിക്കുന്ന ‘മൻ കീ ബാത്തി’ന്റെ 100-ാം എപ്പിസോഡ് പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു. “നാട്ടുകാരുമായി ഇത്തരത്തിലുള്ള വൈകാരിക ബന്ധം റേഡിയോയിലൂടെ മാത്രമേ സാധ്യമാകൂ. ഇതിലൂടെ, രാജ്യത്തിന്റെ ശക്തിയുമായും നാട്ടുകാരുടെ കടമയുടെ കൂട്ടായ ശക്തിയുമായും എന്നെ കൂട്ടിയിണക്കാൻ കഴിഞ്ഞു” – അദ്ദേഹം പറഞ്ഞു. ‘മൻ കീ ബാത്തി’ലൂടെ ജനകീയ പ്രസ്ഥാനമായി മാറിയ ശുചിത്വഭാരതയജ്ഞം, ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ, ഹർ ഘർ തിരംഗ തുടങ്ങിയ സംരംഭങ്ങളിൽ പരിപാടി വഹിച്ച പങ്കിന്റെ ഉദാഹരണങ്ങൾ നൽകി അദ്ദേഹം ഇക്കാര്യം വിശദീകരിച്ചു. “അതിനാൽ, ഒരു തരത്തിൽ, ഞാൻ നിങ്ങളുടെ ആകാശവാണി സംഘത്തിന്റെ ഭാഗമാണ്” – പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
91 എഫ്എം ട്രാൻസ്മിറ്ററുകളുടെ ഉദ്ഘാടനം ഇതുവരെ ഈ സൗകര്യം നിഷേധിക്കപ്പെട്ടവർക്ക് മുൻഗണന നൽകുന്ന ഗവൺമെന്റിന്റെ നയങ്ങളാണു മുന്നോട്ടുവയ്ക്കുന്നതെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. “വിദൂരത്തുള്ളവരായി കണക്കാക്കപ്പെട്ടിരുന്നവർക്ക് ഇനി ഉയർന്ന തലത്തിൽ സമ്പർക്കത്തിനുള്ള അവസരം ലഭിക്കും”- പ്രധാനമന്ത്രി പറഞ്ഞു. എഫ്എം ട്രാൻസ്മിറ്ററുകളുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി, സമയം, സമൂഹനിർമാണ പ്രവർത്തനങ്ങൾ, കാർഷിക രീതികളുമായി ബന്ധപ്പെട്ട കാലാവസ്ഥാ വിവരങ്ങൾ, കർഷകർക്കുള്ള ഭക്ഷ്യ-പച്ചക്കറി വിലയെക്കുറിച്ചുള്ള വിവരങ്ങൾ, രാസവസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടത്തെക്കുറിച്ചുള്ള ചർച്ചകൾ, കൃഷിക്ക് ആവശ്യമായ നൂതന യന്ത്രങ്ങളുടെ സമാഹരണം, പുതിയ വിപണി സമ്പ്രദായങ്ങളെക്കുറിച്ച് വനിതാ സ്വയംസഹായ സംഘങ്ങളെ അറിയിക്കൽ, പ്രകൃതിദുരന്തസമയത്ത് സമൂഹത്തെയാകെ സഹായിക്കൽ എന്നിവയെക്കുറിച്ചു പരാമർശിച്ചു. എഫ്എമ്മിന്റെ വിനോദ-വിജ്ഞാന മൂല്യത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
സാങ്കേതികവിദ്യയുടെ ജനാധിപത്യവൽക്കരണത്തിനായി ഗവണ്മെന്റ് തുടർച്ചയായി പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഇന്ത്യ അതിന്റെ പൂർണശേഷിയിലേക്ക് ഉയരണമെങ്കിൽ ഇന്ത്യക്കാരിലാർക്കും അവസരങ്ങളുടെ ദൗർലഭ്യം അനുഭവപ്പെടരുത് എന്നതു പ്രധാനമാണ്” – പ്രധാനമന്ത്രി പറഞ്ഞു. ആധുനിക സാങ്കേതികവിദ്യ പ്രാപ്യവും മിതമായ നിരക്കിലുള്ളതുമാക്കുക എന്നതാണ് ഇതിൽ പ്രധാനം. എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക്കൽ ഫൈബർ കൊണ്ടുവരുന്നതിനെക്കുറിച്ചും വിവരങ്ങളുടെ ലഭ്യത സുഗമമാക്കിയ ഏറ്റവും കുറഞ്ഞ ഡാറ്റച്ചെലവിനെയും പരാമർശിച്ച് അദ്ദേഹം ഇത് വിശദീകരിച്ചു. ഇത് ഗ്രാമങ്ങളിൽ ഡിജിറ്റൽ സംരംഭകത്വത്തിന് പുതിയ മുന്നേറ്റം നൽകിയെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ, ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കാൻ ചെറുകിട വ്യവസായികളെയും തെരുവോരക്കകച്ചവടക്കാരെയും യുപിഐ സഹായിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്ത് നടക്കുന്ന സാങ്കേതിക വിപ്ലവം റേഡിയോയെയും പ്രത്യേകിച്ച് എഫ്എമ്മിനെയും പുതിയ രൂപത്തിൽ അണിയിച്ചൊരുക്കിയതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്റർനെറ്റിന്റെ ഉയർച്ച ചൂണ്ടിക്കാട്ടി, പോഡ്‌കാസ്റ്റുകളിലൂടെയും ഓൺലൈൻ എഫ്‌എമ്മുകളിലൂടെയും റേഡിയോ നൂതനമായ രീതിയിൽ നമുക്കു മുന്നിലെത്തിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഡിജിറ്റൽ ഇന്ത്യ, റേഡിയോക്കു പുതിയ ശ്രോതാക്കളെ മാത്രമല്ല, പുതിയ ചിന്താ പ്രക്രിയയും നൽകി” – എല്ലാ പ്രക്ഷേപണ മാധ്യമങ്ങളിലും ഇതേ വിപ്ലവം കാണാൻ കഴിയുമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഡിടിഎച്ച് പ്ലാറ്റ്‌ഫോമായ ഡിഡി ഫ്രീ ഡിഷിന്റെ സേവനം 4.3 കോടി വീടുകൾക്ക് നൽകുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ലോകത്തെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ കോടിക്കണക്കിന് ഗ്രാമീണ കുടുംബങ്ങളുടെയും അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളുടെയും വീട്ടുപടിക്കൽ എത്തുന്നു. വിദ്യാഭ്യാസവും വിനോദവും പതിറ്റാണ്ടുകളായി നിഷേധിക്കപ്പെട്ട സമൂഹത്തിലെ വിഭാഗങ്ങളിലേക്കും ഇതെത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഇത് സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള അസമത്വം ഇല്ലാതാക്കുന്നതിനും ഏവർക്കും ഗുണനിലവാരമുള്ള വിവരങ്ങൾ നൽകുന്നതിനും കാരണമായി” – പ്രധാനമന്ത്രി പറഞ്ഞു. ഡിടിഎച്ച് ചാനലുകളിൽ, ഒന്നിലധികം സർവകലാശാലകളുടെ അറിവ് നേരിട്ട് വീടുകളിൽ എത്തുന്ന വിവിധതരത്തിലുള്ള വിദ്യാഭ്യാസ കോഴ്സുകൾ ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ കോടിക്കണക്കിന് വിദ്യാർഥികൾക്ക്, പ്രത്യേകിച്ച് കൊറോണക്കാലത്ത്, ഇത് വലിയ സഹായമായെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഡിടിഎച്ച് ആകട്ടെ, എഫ്എം റേഡിയോ ആകട്ടെ, ഈ ശക്തിയെല്ലാം ഭാവി ഇന്ത്യയിലേക്കു നോക്കാനുള്ള ജാലകമാണു നമുക്കേകുന്നത്. ഈ ഭാവിക്കായി നാം സ്വയം സജ്ജമാകണം” – ശ്രീ മോദി പറഞ്ഞു.
ഭാഷാവൈവിധ്യത്തിന്റെ തലത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, എല്ലാ ഭാഷകളിലും, പ്രത്യേകിച്ച് 27 ഭാഷാഭേദങ്ങളുള്ള പ്രദേശങ്ങളിലും, എഫ്എം പ്രക്ഷേപണമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി. “ഈ സമ്പർക്കസംവിധാനം ആശയവിനിമയ ഉപകരണങ്ങളെ മാത്രമല്ല, മറിച്ച് ജനങ്ങളെയും കൂട്ടിയിണക്കുന്നു. ഇത് ഈ ഗവണ്മെന്റിന്റെ തൊഴിൽ സംസ്കാരത്തിന്റെ പ്രതിഫലനമാണ്” – നേരിട്ടുള്ള സമ്പർക്കത്തിന്റെ പ്രോത്സാഹനത്തോടൊപ്പം സാമൂഹ്യ സമ്പർക്കത്തിനും ഊന്നൽ നൽകി പ്രധാനമന്ത്രി പറഞ്ഞു. “നമ്മുടെ ഗവണ്മെന്റ് സാംസ്കാരിക – ബൗദ്ധിക സമ്പർക്കസംവിധാനങ്ങൾക്കു കരുത്തേകുകയാണ്” – പ്രധാനമന്ത്രി പറഞ്ഞു. യഥാർത്ഥ നായകരെ ആദരിക്കുന്നതിലൂടെ പത്മയും മറ്റ് പുരസ്കാരങ്ങളും യഥാർഥ ജനകീയ പുരസ്കാരങ്ങളാക്കിയതിന്റെ ഉദാഹരണം അദ്ദേഹം വിശദീകരിച്ചു. “മുൻ കാലങ്ങളിൽനിന്ന് വ്യത്യസ്തമായി, ഇപ്പോൾ ശുപാർശകൾ അടിസ്ഥാനമാക്കിയുള്ളതിനു പകരം, രാജ്യത്തിനും സമൂഹത്തിനും നൽകിയ സേവനത്തിനാണ് പത്മ പുരസ്കാരങ്ങൾ നൽകുന്നത്” – അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തീർഥാടനങ്ങളും ആരാധനാലയങ്ങളും പുനരുജ്ജീവിപ്പിച്ചതിന് ശേഷം വിനോദസഞ്ചാരത്തിന് ഉത്തേജനം ലഭിച്ചതായി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് രാജ്യത്തെ വർധിച്ചുവരുന്ന സാംസ്കാരിക ബന്ധത്തിന്റെ തെളിവാണെന്നു പറഞ്ഞു. ഗോത്ര സ്വാതന്ത്ര്യസമര സേനാനികളുമായി ബന്ധപ്പെട്ട മ്യൂസിയം, ബാബാസാഹെബ് അംബേദ്കറുടെ പഞ്ചതീർഥം, പ്രധാനമന്ത്രി മ്യൂസിയം, ദേശീയ യുദ്ധസ്മാരകം എന്നിവയുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇത്തരം സംരംഭങ്ങൾ രാജ്യത്തെ ബൗദ്ധികവും വൈകാരികവുമായ ബന്ധത്തിന് പുതിയ മാനം നൽകിയിട്ടുണ്ടെന്നും പറഞ്ഞു.
പ്രസംഗം ഉപസംഹരിക്കവേ, ആകാശവാണി പോലുള്ള എല്ലാ ആശയവിനിമയ ചാനലുകളുടെയും കാഴ്ചപ്പാടും ദൗത്യവും അടിവരയിട്ട്, ഏതു രൂപത്തിലുള്ള സമ്പർക്കസൗകര്യവും രാജ്യത്തെയും അതിലെ 140 കോടി പൗരന്മാരെയും കൂട്ടിയിണക്കുന്നതാകണമെന്നു പ്രധാനമന്ത്രി പറഞ്ഞു. തുടർച്ചയായ ചർച്ചകളിലൂടെ രാജ്യത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഫലമായി എല്ലാ പങ്കാളികളും ഈ കാഴ്ചപ്പാടുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പശ്ചാത്തലം
രാജ്യവ്യാപകമായി എഫ് എം റേഡിയോ പ്രക്ഷേപണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 18 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 84 ജില്ലകളിൽ 91 പുതിയ 100 വാട്ട് എഫ്എം ട്രാൻസ്മിറ്ററുകൾ സ്ഥാപിച്ചു. വികസനത്വരയുള്ള ജില്ലകളിലും അതിർത്തി പ്രദേശങ്ങളിലും കവറേജ് വർധിപ്പിക്കുന്നതിലാണ് ഈ വിപുലീകരണം പ്രത്യേക ശ്രദ്ധ ചെലുത്തുന്നത്. ബിഹാർ, ഝാർഖണ്ഡ്, ഒഡിഷ, പശ്ചിമ ബംഗാൾ, അസം, മേഘാലയ, നാഗാലാൻഡ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, കേരളം, തെലങ്കാന, ഛത്തീസ്ഗഢ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ലഡാക്ക്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്ന സംസ്ഥാനങ്ങൾ. ആകാശവാണിയുടെ എഫ്എം സേവനം വിപുലപ്പെടുത്തുന്നതോടെ, ഈ മാധ്യമം പ്രാപ്തമാകാതിരുന്ന രണ്ടു കോടി പേർക്കുകൂടി ഇപ്പോൾ ഇതിന്റെ സേവനം ലഭ്യമാകും. ഇത് ഏകദേശം 35,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ കവറേജ് വിപുലപ്പെടുത്തുന്നതിനു കാരണമാകും.
ജനങ്ങളിലേക്ക് എത്തിച്ചേരുന്നതിൽ റേഡിയോ വഹിക്കുന്ന പ്രധാന പങ്കിൽ പ്രധാനമന്ത്രി ഉറച്ചു വിശ്വസിക്കുന്നു. പരമാവധി ശ്രോതാക്കളിലേക്ക് എത്തിച്ചേരുന്നതിനുള്ള മാധ്യമത്തിന്റെ അതുല്യമായ ശക്തി പ്രയോജനപ്പെടുത്തുന്നതിനാണ് പ്രധാനമന്ത്രി ‘മൻ കി ബാത്ത്’ പരിപാടി ആരംഭിച്ചത്. അത് ഇപ്പോൾ 100-ാം എപ്പിസോഡിനോട് അടുക്കുകയാണ്.
വടക്കുകിഴക്കൻ മേഖലയിലെ സമാധാനത്തിനും പുരോഗതിക്കും വളരെ നല്ല വാർത്ത: പ്രധാനമന്ത്രി
അസം ഗവണ്മെന്റും ദിമാസ നാഷണൽ ലിബറേഷൻ ആർമിയും ശാശ്വത സമാധാനത്തിനുള്ള സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“വടക്കുകിഴക്കൻ മേഖലയിലെ സമാധാനത്തിനും പുരോഗതിക്കും വളരെ നല്ല വാർത്ത.”
ഉഡാൻ പദ്ധതിയുടെ ആറ് വർഷത്തെ നേട്ടങ്ങളിൽ പ്രധാനമന്ത്രിയുടെ കൃതജ്ഞത
ആറ് വർഷം മുമ്പ്, ഷിംലയെ ഡൽഹിയുമായി ബന്ധിപ്പിച്ച പ്രാദേശിക കണക്റ്റിവിറ്റി പദ്ധതിയായ ഉഡാൻ
ഇന്ന്, 473 റൂട്ടുകളും 74 പ്രവർത്തനക്ഷമമായ വിമാനത്താവളങ്ങളും, ഹെലിപോർട്ടുകളും വാട്ടർ എയറോഡ്രോമുകളും,മുഖേന ഇന്ത്യൻ വ്യോമയാന മേഖലയെ മാറ്റിമറിച്ചതായുള്ള സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ ട്വീറ്റിനോട് പ്രധാനമന്ത്രി പ്രതികരിച്ചു .
കഴിഞ്ഞ 9 വർഷം ഇന്ത്യയുടെ വ്യോമയാന മേഖലയ്ക്ക് പരിവർത്തനം വരുത്തിയതായി ട്വീറ്റിന് മറുപടിയായി ശ്രീ മോദി പറഞ്ഞു. നിലവിലുള്ള വിമാനത്താവളങ്ങൾ നവീകരിച്ചു, പുതിയ വിമാനത്താവളങ്ങൾ അതിവേഗം നിർമ്മിച്ചു, റെക്കോർഡ് എണ്ണം യാത്രികർ പറക്കുന്നുണ്ടെന്നും ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“കഴിഞ്ഞ 9 വർഷം ഇന്ത്യയുടെ വ്യോമയാന മേഖലയ്ക്ക് പരിവർത്തത്തിന്റെ വര്ഷങ്ങളാണ് . നിലവിലുള്ള വിമാനത്താവളങ്ങൾ നവീകരിച്ചു, പുതിയ വിമാനത്താവളങ്ങൾ അതിവേഗം നിർമ്മിച്ചു, റെക്കോർഡ് എണ്ണം സഞ്ചാരികൾ പറക്കുന്നു. ഈ മെച്ചപ്പെടുത്തിയ കണക്റ്റിവിറ്റി വാണിജ്യത്തിനും വിനോദസഞ്ചാരത്തിനും വലിയ പ്രചോദനം നൽകി.”
രാജസ്ഥാനിലെ ടോങ്കിൽ സൻസദ് റസോയിയുടെ സംരംഭത്തിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
രാജസ്ഥാനിലെ ടോങ്കിൽ സൻസദ് റസോയിയുടെ സംരംഭത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ടോങ്ക്-സവായ് മധോപൂരിൽ നിന്നുള്ള എംപി സുഖ്ബീർ സിംഗ് ജൗനപുരിയയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“സ്തുത്യർഹമായ ശ്രമം! ടോങ്കിലെ സൻസദ് റസോയിയുടെ ഈ സംരംഭം പാവപ്പെട്ടവർക്കും ദരിദ്രർക്കും ഏറെ ആശ്വാസം നൽകുന്നതാണ്.”
പ്രമുഖ ശാസ്ത്രജ്ഞൻ ഡോ. എൻ. ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
പ്രമുഖ ശാസ്ത്രജ്ഞൻ ഡോ. എൻ. ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“ഡോ. എൻ. ഗോപാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ ദുഃഖമുണ്ട്. ബഹുമുഖ വ്യക്തിത്വമായിരുന്നു അദ്ദേഹം. ശാസ്ത്രത്തിനും അക്കാദമിക് മേഖലയ്ക്കും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകി. സമ്പന്നമായ ആത്മീയ പരിജ്ഞാനത്തിന്റെയും , ഇന്ത്യൻ തത്ത്വചിന്തയോടുള്ള താൽപ്പര്യത്തിന്റെയും അദ്ദേഹം ബഹുമാനിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. ഓം ശാന്തി.”
കോവിഡ്-19: പുതിയ വിവരങ്ങൾ
ന്യൂഡൽഹി ഏപ്രിൽ 28, 2023
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.87 കോടി മുൻകരുതൽ ഡോസും).
കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 4,775 ഡോസുകൾ.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 53,852 പേർ.
സജീവ കേസുകൾ ഇപ്പോൾ 0.12% ആണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 11,047 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,43,47,024
ആയി.
രോഗമുക്തി നിരക്ക് ഇപ്പോൾ 98.69%
ആണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 12,932 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,43,35,977 ആയി.
കഴിഞ്ഞ 24 മണിക്കൂറിൽ 7,533 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.62 %.
പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 5.11%
ആകെ നടത്തിയത് 92.63 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 2,08,112 പരിശോധനകൾ.
വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുമായി സഹകരിച്ച് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് നാളെ ലോക വെറ്ററിനറി ദിനം- 2023 ആഘോഷിക്കുന്നു
മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ്, വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുമായി അടുത്ത സഹകരണത്തോടെ 2023ലെ ലോക വെറ്ററിനറി ദിനം നാളെ (2023 ഏപ്രിൽ 29) ആഘോഷിക്കും. എല്ലാ വർഷവും ഏപ്രിലിലെ അവസാന ശനിയാഴ്ചയാണ് വെറ്ററിനറി ദിനമായി ആചരിക്കുന്നത്. വെറ്ററിനറി തൊഴിൽ മേഖലയിലെ വൈവിധ്യം, തുല്യത, സമഗ്രത എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ വർഷത്തെ ദിനാചരണ പ്രമേയം.
മൃഗങ്ങളുടെയും മനുഷ്യരുടെയും ആരോഗ്യം-ക്ഷേമം, ഭക്ഷ്യഗുണനിലവാരവും സുരക്ഷയും, പരിസ്ഥിതി, മരുന്നുകൾ-ഫാർമസ്യൂട്ടിക്കൽസ് വികസനം, ബയോമെഡിക്കൽ ഗവേഷണം, ഗ്രാമീണ വികസനം, കന്നുകാലി ഉൽപ്പാദനത്തിലൂടെയും പരിപാലനത്തിലൂടെയും വന്യജീവി സംരക്ഷണത്തിലൂടെയും പരിസ്ഥിതിയുടെയും ജൈവ വൈവിധ്യത്തിന്റെയും സംരക്ഷണം, ജൈവ ഭീകരവാദ ഭീഷണി തടഞ്ഞ് രാജ്യത്തെ സംരക്ഷിക്കൽ എന്നീ മേഖലകളിൽ അധ്യാപകർ, പരിശീലകർ, നയരൂപകർത്താക്കൾ എന്നീ നിലകളിൽ മൃഗഡോക്ടർമാർ വഹിക്കുന്ന പ്രധാന പങ്ക് തിരിച്ചറിയുന്നതും ആഘോഷിക്കുന്നതും ആണ് വെറ്ററിനറി ദിനത്തിന്റെ ലക്‌ഷ്യം.
കേന്ദ്ര ഫിഷറീസ്-മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ശ്രീ പർഷോത്തം രൂപാലയും സഹമന്ത്രിമാരായ ഡോ. സഞ്ജീവ് കുമാർ ബല്യാനും, ഡോ. എൽ. മുരുകനും ന്യൂ ഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും.
‘വൺ ഹെൽത്തിൽ’ മൃഗഡോക്ടറുടെ പങ്ക്, വെറ്ററിനറി വിദ്യാഭ്യാസവും സേവനങ്ങളും ഉൾപ്പെടെയുള്ള മുഖ്യധാരാ വിഷയങ്ങളെക്കുറിച്ചുള്ള സമ്മേളനവും പാനൽ ചർച്ചകളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
കൂട്ടായ പ്രവർത്തനങ്ങളിലൂടെ തീവ്രവാദത്തെ വേരോടെ നശിപ്പിക്കുകയും അതിനെ പിന്തുണയ്ക്കുന്നവരെ ഉത്തരവാദികളാക്കുകയും വേണം: ന്യൂ ഡൽഹിയിൽ എസ്‌സിഒ പ്രതിരോധ മന്ത്രിമാരോട് കേന്ദ്ര രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്
ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) അംഗരാജ്യങ്ങളോട് തീവ്രവാദത്തെ അതിന്റെ എല്ലാ രൂപത്തിലും ഇല്ലാതാക്കാൻ കൂട്ടായി പ്രവർത്തിക്കാനും അത്തരം പ്രവർത്തനങ്ങൾക്ക് സഹായം നൽകുകയോ സാമ്പത്തിക സഹായം നൽകുകയോ ചെയ്യുന്നവരെ കണ്ടെത്തി ഉത്തരവാദികളാക്കുകയും വേണമെന്ന് രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ആഹ്വാനം ചെയ്തു. 2023 ഏപ്രിൽ 28 ന് ന്യൂ ഡൽഹിയിൽ എസ്‌സിഒ അംഗരാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ രാജ്‌നാഥ് സിംഗ്, ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ പ്രവർത്തനമോ അതിന് ഏതെങ്കിലും രൂപത്തിലുള്ള പിന്തുണയോ നൽകുന്നത് മനുഷ്യരാശിക്കെതിരായ വലിയ കുറ്റകൃത്യമാണെന്നും ഈ വിപത്തിനൊപ്പം സമാധാനവും സമൃദ്ധിയും ഉണ്ടാവില്ലെന്നും പറഞ്ഞു.
അംഗരാജ്യങ്ങൾക്കിടയിൽ പ്രതിരോധ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രധാന സ്ഥാപനമായി ഇന്ത്യ എസ് സി ഓ യെ വീക്ഷിക്കുന്നുവെന്ന് പറഞ്ഞ ശ്രീ രാജ്‌നാഥ് സിംഗ്, അത് വികസിച്ചതും ശക്തവുമായ ഒരു പ്രാദേശിക സംഘടനയാണെന്നും വിശേഷിപ്പിച്ചു. അംഗരാജ്യങ്ങൾ തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിന് എസ്‌സിഒ അധ്യക്ഷത വഹിക്കുന്ന രാജ്യം എന്ന നിലയിൽ ഇന്ത്യ ആരംഭിച്ച പ്രതിരോധവുമായി ബന്ധപ്പെട്ട രണ്ട് പരിപാടികളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു – ‘മാനുഷിക സഹായവും ദുരന്ത നിവാരണവും (എച്ച്‌എഡിആർ)’ എന്ന വിഷയത്തിൽ ഒരു ശിൽപശാലയും ‘എസ്‌സിഒ രാജ്യങ്ങളുടെ പ്രതിരോധ ചിന്താകേന്ദ്രങ്ങൾ’ എന്ന വിഷയത്തിൽ സെമിനാറും. രണ്ട് പരിപാടികളിലും എല്ലാ എസ്‌സിഒ രാജ്യങ്ങളിൽ നിന്നും ആവേശകരമായ പങ്കാളിത്തമുണ്ടായി.
പ്രതിരോധ മേഖലയിൽ പരിശീലനത്തിലൂടെയും സഹ-നിർമ്മാണത്തിലൂടെയും സഹ-വികസനത്തിലൂടെയും എസ്‌സിഒ അംഗരാജ്യങ്ങളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് രക്ഷാ മന്ത്രി ഊന്നൽ നൽകി. പൊതു താൽപ്പര്യങ്ങൾ കണക്കിലെടുത്ത് പ്രതിരോധ പങ്കാളിത്ത മേഖലയിൽ സഹകരണപരമായ സമീപനത്തിലൂടെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രദേശത്തെ സുരക്ഷിതവും സമാധാനപരവും സമൃദ്ധവുമാക്കാനുള്ള കൂട്ടായ ഇച്ഛാശക്തി പ്രകടിപ്പിച്ചുകൊണ്ട് ചർച്ചകളുടെ അവസാനം, എല്ലാ എസ്‌സിഒ അംഗരാജ്യങ്ങളും ഒരു പ്രോട്ടോക്കോൾ ഒപ്പിട്ടു.
തീവ്രവാദം അതിന്റെ എല്ലാ രൂപത്തിലും അപലപിക്കപ്പെടേണ്ടതും ഉന്മൂലനം ചെയ്യപ്പെടേണ്ടതുമാണെന്ന പ്രസ്താവനയിൽ എല്ലാ അംഗരാജ്യങ്ങളും ഏകകണ്ഠമായിരുന്നുവെന്ന് യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ പ്രതിരോധ സെക്രട്ടറി ശ്രീ ഗിരിധർ അർമാനെ പറഞ്ഞു.
ചൈന, റഷ്യ, ഇറാൻ, ബെലറൂസ്, കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ എന്നിവയുടെ പ്രതിരോധ മന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു.
ഉഡാൻ പദ്ധതിയുടെ ആറ് വർഷത്തെ നേട്ടങ്ങളിൽ പ്രധാനമന്ത്രിയുടെ കൃതജ്ഞത
ആറ് വർഷം മുമ്പ്, ഷിംലയെ ഡൽഹിയുമായി ബന്ധിപ്പിച്ച പ്രാദേശിക കണക്റ്റിവിറ്റി പദ്ധതിയായ ഉഡാൻ
ഇന്ന്, 473 റൂട്ടുകളും 74 പ്രവർത്തനക്ഷമമായ വിമാനത്താവളങ്ങളും, ഹെലിപോർട്ടുകളും വാട്ടർ എയറോഡ്രോമുകളും,മുഖേന ഇന്ത്യൻ വ്യോമയാന മേഖലയെ മാറ്റിമറിച്ചതായുള്ള സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ ട്വീറ്റിനോട് പ്രധാനമന്ത്രി പ്രതികരിച്ചു .
കഴിഞ്ഞ 9 വർഷം ഇന്ത്യയുടെ വ്യോമയാന മേഖലയ്ക്ക് പരിവർത്തനം വരുത്തിയതായി ട്വീറ്റിന് മറുപടിയായി ശ്രീ മോദി പറഞ്ഞു. നിലവിലുള്ള വിമാനത്താവളങ്ങൾ നവീകരിച്ചു, പുതിയ വിമാനത്താവളങ്ങൾ അതിവേഗം നിർമ്മിച്ചു, റെക്കോർഡ് എണ്ണം യാത്രികർ പറക്കുന്നുണ്ടെന്നും ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“കഴിഞ്ഞ 9 വർഷം ഇന്ത്യയുടെ വ്യോമയാന മേഖലയ്ക്ക് പരിവർത്തത്തിന്റെ വര്ഷങ്ങളാണ് . നിലവിലുള്ള വിമാനത്താവളങ്ങൾ നവീകരിച്ചു, പുതിയ വിമാനത്താവളങ്ങൾ അതിവേഗം നിർമ്മിച്ചു, റെക്കോർഡ് എണ്ണം സഞ്ചാരികൾ പറക്കുന്നു. ഈ മെച്ചപ്പെടുത്തിയ കണക്റ്റിവിറ്റി വാണിജ്യത്തിനും വിനോദസഞ്ചാരത്തിനും വലിയ പ്രചോദനം നൽകി.”
[7:22 pm, 28/04/2023] Www.konnivartha.com: കൂട്ടായ പ്രവർത്തനങ്ങളിലൂടെ തീവ്രവാദത്തെ വേരോടെ നശിപ്പിക്കുകയും അതിനെ പിന്തുണയ്ക്കുന്നവരെ ഉത്തരവാദികളാക്കുകയും വേണം: ന്യൂ ഡൽഹിയിൽ എസ്‌സിഒ പ്രതിരോധ മന്ത്രിമാരോട് കേന്ദ്ര രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്
ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) അംഗരാജ്യങ്ങളോട് തീവ്രവാദത്തെ അതിന്റെ എല്ലാ രൂപത്തിലും ഇല്ലാതാക്കാൻ കൂട്ടായി പ്രവർത്തിക്കാനും അത്തരം പ്രവർത്തനങ്ങൾക്ക് സഹായം നൽകുകയോ സാമ്പത്തിക സഹായം നൽകുകയോ ചെയ്യുന്നവരെ കണ്ടെത്തി ഉത്തരവാദികളാക്കുകയും വേണമെന്ന് രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ആഹ്വാനം ചെയ്തു. 2023 ഏപ്രിൽ 28 ന് ന്യൂ ഡൽഹിയിൽ എസ്‌സിഒ അംഗരാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ രാജ്‌നാഥ് സിംഗ്, ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ പ്രവർത്തനമോ അതിന് ഏതെങ്കിലും രൂപത്തിലുള്ള പിന്തുണയോ നൽകുന്നത് മനുഷ്യരാശിക്കെതിരായ വലിയ കുറ്റകൃത്യമാണെന്നും ഈ വിപത്തിനൊപ്പം സമാധാനവും സമൃദ്ധിയും ഉണ്ടാവില്ലെന്നും പറഞ്ഞു.
അംഗരാജ്യങ്ങൾക്കിടയിൽ പ്രതിരോധ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രധാന സ്ഥാപനമായി ഇന്ത്യ എസ് സി ഓ യെ വീക്ഷിക്കുന്നുവെന്ന് പറഞ്ഞ ശ്രീ രാജ്‌നാഥ് സിംഗ്, അത് വികസിച്ചതും ശക്തവുമായ ഒരു പ്രാദേശിക സംഘടനയാണെന്നും വിശേഷിപ്പിച്ചു. അംഗരാജ്യങ്ങൾ തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിന് എസ്‌സിഒ അധ്യക്ഷത വഹിക്കുന്ന രാജ്യം എന്ന നിലയിൽ ഇന്ത്യ ആരംഭിച്ച പ്രതിരോധവുമായി ബന്ധപ്പെട്ട രണ്ട് പരിപാടികളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു – ‘മാനുഷിക സഹായവും ദുരന്ത നിവാരണവും (എച്ച്‌എഡിആർ)’ എന്ന വിഷയത്തിൽ ഒരു ശിൽപശാലയും ‘എസ്‌സിഒ രാജ്യങ്ങളുടെ പ്രതിരോധ ചിന്താകേന്ദ്രങ്ങൾ’ എന്ന വിഷയത്തിൽ സെമിനാറും. രണ്ട് പരിപാടികളിലും എല്ലാ എസ്‌സിഒ രാജ്യങ്ങളിൽ നിന്നും ആവേശകരമായ പങ്കാളിത്തമുണ്ടായി.
പ്രതിരോധ മേഖലയിൽ പരിശീലനത്തിലൂടെയും സഹ-നിർമ്മാണത്തിലൂടെയും സഹ-വികസനത്തിലൂടെയും എസ്‌സിഒ അംഗരാജ്യങ്ങളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് രക്ഷാ മന്ത്രി ഊന്നൽ നൽകി. പൊതു താൽപ്പര്യങ്ങൾ കണക്കിലെടുത്ത് പ്രതിരോധ പങ്കാളിത്ത മേഖലയിൽ സഹകരണപരമായ സമീപനത്തിലൂടെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രദേശത്തെ സുരക്ഷിതവും സമാധാനപരവും സമൃദ്ധവുമാക്കാനുള്ള കൂട്ടായ ഇച്ഛാശക്തി പ്രകടിപ്പിച്ചുകൊണ്ട് ചർച്ചകളുടെ അവസാനം, എല്ലാ എസ്‌സിഒ അംഗരാജ്യങ്ങളും ഒരു പ്രോട്ടോക്കോൾ ഒപ്പിട്ടു.
തീവ്രവാദം അതിന്റെ എല്ലാ രൂപത്തിലും അപലപിക്കപ്പെടേണ്ടതും ഉന്മൂലനം ചെയ്യപ്പെടേണ്ടതുമാണെന്ന പ്രസ്താവനയിൽ എല്ലാ അംഗരാജ്യങ്ങളും ഏകകണ്ഠമായിരുന്നുവെന്ന് യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ പ്രതിരോധ സെക്രട്ടറി ശ്രീ ഗിരിധർ അർമാനെ പറഞ്ഞു.
ചൈന, റഷ്യ, ഇറാൻ, ബെലറൂസ്, കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ എന്നിവയുടെ പ്രതിരോധ മന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു