Trending Now

കോന്നി താലൂക്ക് തല അദാലത്ത് സംഘാടക സമിതി യോഗം ചേർന്നു

Spread the love

 

കരുതലും- കൈത്താങ്ങും 2023
konnivartha.com : കോന്നി താലൂക്ക് തല അദാലത്ത് സംഘാടക സമിതി യോഗം ചേർന്നു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു.

2023 മെയ് 11 വ്യാഴാഴ്ച രാവിലെ 10 മുതൽ കോന്നി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ അദാലത്ത് നടക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ എന്നിവർ അദാലത്തിൽ പങ്കെടുക്കും.

അന്നേ ദിവസം അദാലത്തിൽ മന്ത്രിമാർക്ക് നേരിട്ട് അപേക്ഷ നൽകാൻ സാധിക്കും. കോന്നി താലൂക്ക് തല അദാലത്ത് സംഘാടകസമിതി ചെയർമാനായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എയും,
ഡെപ്യുട്ടി കളക്ടർ ജേക്കബ് ജോർജ് കൺവീനറായും കോന്നി തഹസിൽദാർ മഞ്ജുഷ ജോയിന്റ് കൺവീനറായും സംഘാടകസമിതി രൂപീകരിച്ചു.

പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി വി പുഷ്പവല്ലി, പ്രീജ പി നായർ , ആർ മോഹനൻ നായർ, രജനി ജോഷി, ബിനുരാജ് , താലൂക്ക് തല വകുപ്പ് ഉദ്യോഗസ്ഥർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

error: Content is protected !!