മലയാലപ്പുഴ പോലീസ് ആരുടെ പക്ഷം : 30 ഓളം സിപിഐ എം പ്രവർത്തകർക്കെതിരെ കേസെടുത്തു

Spread the love

 

konnivartha.com : കോന്നി മലയാലപ്പുഴ പൊതീപ്പാട് ദുർമന്ത്രവാദ കേന്ദ്രത്തിൽ പൂട്ടിയിട്ട 8 വയസുകാരിയേയും ,അമ്മയേയും, വല്ല്യമ്മയേയും മോചിപ്പിച്ച 30 ഓളം സിപിഐ എം പ്രവർത്തകർക്കെതിരെ കേസെടുത്ത നടപടിയിൽ സിപിഐ എം പ്രതിഷേധിച്ചു.

സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമായതു കൊണ്ടാണ് സിപിഐ എം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യങ്ങൾക്ക് തുടർച്ചയായി 10 ദിവസങ്ങളോളം ഇരയായവരെ മോചിപ്പിച്ചത് .8 വയസുള്ള കുട്ടിയെ ഉപയോഗിച്ച് വാസന്തിമഠo ശോഭന എന്ന ദുർമന്ത്രവാദി ആഭിചാര ക്രിയകൾ നടത്തിവരുകയായിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ കുട്ടിയെ ഉപയോഗിച്ച് ആഭിചാരം നടത്തിയതിന് ശോഭനയും കുട്ടാളിയും അറസ്റ്റിലായിരുന്നു തുsർന്ന് ജ്യാമ്യത്തിലിറങ്ങി വീണ്ടും ആഭിചാര ക്രിയകൾ ആരംഭിക്കുകയായിരുന്നു.മലയാലപ്പുഴ പോലിസ് സ്‌റ്റേഷനിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശ്ശ ഇവർക്കുണ്ട് അതിൻ്റെ ഭാഗമായാണ് സിപിഐ എം പ്രർത്തകർക്കെതിരെ കേസെടുത്തത്. ഇത് പ്രതിഷേധാർഹമാണ് .ദുർമന്ത്രവാദിനിക്ക് കുട പിടിക്കുന്ന ഇത്തരം പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും. സിപിഐ എം പ്രവർത്തകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് സിപിഐ എം ഏരിയ സെക്രട്ടറി ശ്യാംലാൽ ആവശ്യപ്പെട്ടു.

error: Content is protected !!