
ഡോ. വന്ദനയുടെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച സർക്കാർ ഡോക്ടർമാരുടെ സമരം പിൻവലിച്ചു. നാളെ മുതൽ ഡ്യൂട്ടി ചെയ്യുമെന്ന് കെജിഎംഒഎ അറിയിച്ചു.
വിഐപി ഡ്യൂട്ടി ബഹിഷ്കരണം തുടരും. സർക്കാർ എടുത്തത് പോസിറ്റീവ് സമീപനം എന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രിയുമായി ഡോക്ടർമാരുടെ സംഘടനകൾ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.