Trending Now

അധ്യാപക വിദ്യാർത്ഥികൾക്കും പ്രചോദനമായി അജിനി ടീച്ചർ

Spread the love

 

konnivartha.com: കുട്ടികള്‍ക്ക് ഇടയില്‍  വ്യത്യസ്തങ്ങളായ ബോധന തന്ത്രങ്ങളിലൂടെ ശാസ്ത്ര വിദ്യാഭ്യാസ പരിപാടികൾ നടത്തി ശ്രദ്ധേയയായ പഴവങ്ങാടി ഗവ.യു.പി.സ്കൂൾ ശാസ്ത്രാധ്യാപിക എഫ്. അജിനി അധ്യാപക വിദ്യാത്ഥികൾക്കിടയിലും താരമായി.

ശാസ്ത്ര പഠനം രസകരമാക്കാൻ ടീച്ചർ തയ്യാറാക്കിയ പഠനോപകരണങ്ങളും മാജിക്കുകളും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ക്ലാസ്സുകളും അധ്യപക വിദ്യാർഥികൾക്ക് നവ്യാനുഭമായി. രക്ഷിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി ടി.ടി.ഐ കളിൽ വന്ന കുട്ടികളും എനിക്ക് അജിനി ടീച്ചറിനെ പോലെ ഒരധ്യാപിക ആകണം എന്ന് ഉറക്കെ പറഞ്ഞപ്പോൾ കയ്യടിച്ചത് അധ്യാപകരാണ്.

കൊല്ലം, കോട്ടയം, പത്തനംതിട്ട , ആലപ്പുഴ ജില്ലകളിലായി ഇരുന്നൂറ്റി അമ്പതിൽ പരം ശാസ്ത്ര ക്ലാസ്സുകൾ എടുത്ത് കൂട്ടിക്കും രക്ഷിതാക്കൾക്കും പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ഈ പത്തനംതിട്ടക്കാരി . ബാല സംഘടനകളുടെ കൂട്ടായ്മകളിലും ടീച്ചർ സജീവ സാന്നിധ്യമാണ്. ശാസ്ത്രരംഗം റാന്നി ഉപജില്ല കോ-ഓർഡിനേറ്റർ, പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷാ കേരളായുടേയും സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു.

error: Content is protected !!