Trending Now

പ്രമാടത്ത് വീടിന് മുകളിലേക്ക് തേക്കുമരം ഒടിഞ്ഞു വീണു

Spread the love

 

konnivartha.com: പ്രമാടം അമ്പലത്തിന് സമീപം വീടിന് മുകളിലേക്ക് തേക്കുമരം ഒടിഞ്ഞു വീണ് നാശനഷ്ടം ഉണ്ടായി . പ്രമാടം അമ്പലവേലിൽ മനോജിന്‍റെ വീടിനു മുകളിലേക്കാണ് സമീപത്തെ വീട്ടിലെ തേക്കുമരം ഇന്ന് വൈകുന്നേരത്തെ മഴയിൽ ഒടിഞ്ഞുവീണത്.

വീടിന്‍റെ ഷീറ്റ് ഉൾപ്പെടെയുള്ള ഭാഗങ്ങൾ തകർന്ന നിലയിലാണ്. വലിയ ശബ്ദത്തിൽ തേക്കുമരം വീഴുന്നത് ശ്രദ്ധയിൽപ്പെട്ട കുടുംബം പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ വലിയ അപകടം ഒഴിവായി.

error: Content is protected !!