Trending Now

പതിനഞ്ചുകാരനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവം: പ്രതി പ്രിയരഞ്ജൻ പിടിയിൽ

Spread the love

 

പൂവച്ചലിൽ കുട്ടിയെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ,തമിഴ്നാട് അതിർത്തിയിൽ വെച്ചാണ് പൂവച്ചൽ ‘ഭൂമിക’യിൽ (ഇപ്പോൾ നാലാഞ്ചിറയിൽ താമസം) പ്രിയരഞ്ജനെ (42) പോലീസ് അറസ്റ്റ് ചെയ്തത്.റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ ആണ് ഇയാളെ കസ്റ്റഡിയിൽ എടുത്ത്. കൊലപാതകം ആസൂത്രിതമെന്ന് പോലീസ് പറഞ്ഞു.

പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ അധ്യാപകനായ അരുൺകുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഷീബയുടെയും മകൻ ആദിശേഖറിനെ (15) ആണ് ഓഗസ്റ്റ് 30-ന് വൈകിട്ട് അഞ്ചരയോടെ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന് മുന്നിൽ വെച്ച് കാറിടിച്ച് കൊലപ്പെടുത്തിയത്.ക്ഷേത്രത്തിന് മുന്നിൽ സൈക്കിൾ ചവിട്ടുകയായിരുന്ന കുട്ടിയെ പ്രിയരഞ്ജൻ ഓടിച്ചിരുന്ന കാർ ഇടിച്ചിടുകയായിരുന്നു.പ്രതിക്ക് കുട്ടിയോട് മുൻ വൈരാഗ്യം ഉണ്ടായിരുന്നുവെന്നാണ്‌ അച്ഛനമ്മമാരുടെയും മറ്റൊരു ബന്ധുവിന്റെയും മൊഴി.

error: Content is protected !!