
konnivartha.com: കോന്നി പഞ്ചായത്തില്‍ വേനല്‍ കാലത്ത് കുടിവെള്ളം വിതരണം ചെയ്ത സമയത്ത് അഴിമതി നടന്നു എന്നുള്ള പരാതിയില്‍ വിജിലന്‍സ് പരിശോധന നടന്നു . പല സ്ഥലത്തും കുടിവെള്ളം ലഭിച്ചില്ല എങ്കിലും പണം വാങ്ങി എന്നാണ് പരാതി .
പരാതിയില്‍മേല്‍ പ്രാഥമിക അന്വേഷണം ആണ് നടത്തിയത് . പരാതിയില്‍ കഴമ്പ് ഉണ്ടെങ്കില്‍ കേസ് എടുത്തു കൂടുതല്‍ അന്വേഷണം നടത്തും .അഴിമതി എത്ര രൂപയുടെ ആണെന്ന് വിജിലന്‍സ് പറഞ്ഞിട്ടില്ല . ജനങ്ങളുടെ നികുതി പണം കൊള്ളയടിക്കുന്ന ആരെയും വെറുതെ വിടരുത് എന്നാണ് ജനതയുടെ ആവശ്യം .
വേനല്‍ കാലത്ത് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കുടിവെള്ളം വിതരണം ചെയ്യാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കിയിരുന്നു . ഈ അധികാരം മുതലെടുത്ത് പത്തനംതിട്ട ജില്ലയിലെ ചില പഞ്ചായത്തുകള്‍ അഴിമതി കാണിച്ചു എന്നാണ് വിജിലന്‍സില്‍ കിട്ടിയ പരാതി .പ്രമാടം,പള്ളിക്കല്‍ പഞ്ചായത്തിലും പരിശോധന നടന്നു .