Trending Now

ബെംഗളൂരു ബന്ദ് : ബസ്, ടാക്‌സി – ഓട്ടോ സര്‍വീസുകളടക്കം നിര്‍ത്തി : നിരോധനാജ്ഞ പ്രഖ്യാപിച്ചു

Spread the love

 

Bengaluru Strike Over Cauvery Issue
കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്ന വിഷയത്തില്‍ വിവിധ സംഘടനകള്‍ ആഹ്വാനംചെയ്ത ബെംഗളൂരു ബന്ദ് തുടങ്ങി . ബസ്, ടാക്‌സി – ഓട്ടോ സര്‍വീസുകളടക്കം നിര്‍ത്തി വെച്ചു . ഓട്ടോ – ടാക്‌സി ഡ്രൈവര്‍മാരുടെ സംഘടനകളും ഒല, യൂബര്‍ ഡ്രൈവര്‍മാരുടെയും ഉടമകളുടെയും സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.നമ്മ മെട്രോ തീവണ്ടികള്‍ ഓടുമെന്നാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍  അറിയിച്ചിട്ടുള്ളത്.

ഹര്‍ത്താലാഹ്വാനത്തെത്തുടർന്ന് ബെംഗളൂരുവില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. 24 മണിക്കൂറാണ് നിരോധനാജ്ഞ.അവശ്യ സര്‍വീസുകളില്‍പ്പെടുന്ന ആശുപത്രികള്‍, നഴ്‌സിങ് ഹോമുകള്‍, ഫാര്‍മസികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ പ്രവര്‍ത്തിക്കും.

error: Content is protected !!