അങ്കണവാടി പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

Spread the love

konnivartha.com: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ഭഗവതിക്കും പടിഞ്ഞാറ് 50-ാം നമ്പര്‍  അങ്കണവാടിക്കു പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദും ജില്ലാ പഞ്ചായത്തംഗം റോബിന്‍പീറ്ററും ചേര്‍ന്ന് തറക്കല്ലിട്ടു.

 

ഭഗവതിക്കും പടിഞ്ഞാറ് കേഴിയെത്ത് പുത്തത്തുഴിയില്‍ ശാരാദാമ്മ സൗജന്യമായി നല്‍കിയ സ്ഥലത്തു ഗ്രാമപഞ്ചായത്തും, ജില്ലാ പഞ്ചായത്തും ചേര്‍ന്ന് 26 ലക്ഷം അടങ്കല്‍ തുകയിലാണ് അംങ്കണവാടി കെട്ടിടം നിര്‍മിക്കുന്നത്. ഗാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ  വി പി വിദ്യാധരപണിക്കര്‍, എന്‍ കെ ശ്രീകുമാര്‍, പ്രീയ ജ്യോതികുമാര്‍, അംഗം ശീവിദ്യ, അസി.എന്‍ജിനീയര്‍ ലക്ഷ്മിപ്രീയ, ഓവര്‍സീയര്‍ മഞ്ജുളദേവി, വാസുദേവന്‍ നായര്‍, ശോഭ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!