
താലൂക്ക്, വില്ലേജ് ഓഫീസുകള്‍ നവംബര്‍ 26, ഡിസംബര്‍ മൂന്ന് തീയതികളില്‍ തുറന്നു പ്രവര്‍ത്തിക്കും; ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍
konnivartha.com: ഇലക്ഷന്‍ സമ്മറി റിവിഷന്‍-വോട്ടര്‍പട്ടിക പുതുക്കല്‍ ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായി സ്പെഷ്യല്‍ ക്യാമ്പയിനുകള്‍ നടത്തും. പത്തനംതിട്ട ജില്ലയിലെ എല്ലാ താലൂക്ക്, വില്ലേജ് ഓഫീസുകളും നവംബര്‍ 26, ഡിസംബര്‍ മൂന്ന് തീയതികളില്‍ തുറന്നു പ്രവര്‍ത്തിക്കും.
പൊതുജനങ്ങള്‍ക്ക് വോട്ടര്‍പട്ടിക പരിശോധിക്കുന്നതിനും പുതുതായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കല്‍, തെറ്റു തിരുത്തല്‍ തുടങ്ങിയവ ചെയ്യുന്നതിനുള്ള സൗകര്യം ഈ ദിവസങ്ങളില്‍ ഉണ്ടായിരിക്കും. അതത് സ്ഥലത്തെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേനയും വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാമെന്നും പത്തനംതിട്ട ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.