Trending Now

നവകേരള സദസ്സ് : പത്തനംതിട്ട ജില്ലയില്‍ ആകെ ലഭിച്ചത് 23,610 നിവേദനങ്ങള്‍

Spread the love

 

konnivartha.com : ഡിസംബര്‍ 16,17 തീയതികളിലായി പത്തനംതിട്ട ജില്ലയില്‍ നടന്ന നവകേരള സദസ്സില്‍ ആകെ ലഭിച്ചത് 23,610 നിവേദനങ്ങള്‍. തിരുവല്ല – 4840, ആറന്മുള – 5558, റാന്നി – 3964, കോന്നി – 4516, അടൂര്‍ – 4732 എന്നിങ്ങനെയാണ് നിയമസഭാ മണ്ഡലം തിരിച്ചുള്ള കണക്ക്.

ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍, സ്ത്രീകള്‍ എന്നിവര്‍ക്കുള്‍പ്പെടെ 20 മുതല്‍ 25 കൗണ്ടറുകളാണ് മണ്ഡലങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്നത്. സദസ്സ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് തന്നെ വേദിക്ക് സമീപത്തായി കൗണ്ടറുകള്‍ ആരംഭിച്ചിരുന്നു. സദസ്സിന് ശേഷവും നിവേദനങ്ങള്‍ സ്വീകരിക്കുന്നതുവരെ കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു

error: Content is protected !!