Trending Now

കോന്നിയിലെ വനം വകുപ്പ് ഓഫീസുകളില്‍ വിജിലൻസിന്‍റെ പരിശോധന

Spread the love

 

konnivartha.com: കോന്നി ഡി എഫ് ഓഫീസ് , അടവി ഇക്കോ ടൂറിസം സെന്‍റര്‍എന്നിവിടങ്ങളിൽ വിജിലൻസിന്‍റെ പരിശോധന നടന്നു.കോന്നി ഡി എഫ് ഒ ഓഫീസിൽ ഇന്ന് വൈകുന്നേരം 6 മണിവരെയാണ് പരിശോധന നടന്നത് .

കോന്നി വനം ഡിവിഷനുകളിലെ വനസംരക്ഷണ  പ്രവർത്തനങ്ങളുടെയും,വികസന പദ്ധതികളുടെയും പേരിൽ ക്രമക്കേട് നടക്കുന്നുവെന്ന് പരാതി ഉയർന്നിരുന്നു.

വനം വകുപ്പിലെ കോൺട്രാക്ട് എടുക്കുന്നതിലും,മറ്റു പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിക്കൽ, വനമേഖലയിലെ വികസന പ്രവർത്തനങ്ങളിൽ ഉള്ള ക്രമക്കേട്,ടൂറിസം കേന്ദ്രങ്ങളിൽ നടക്കുന്ന ക്രമക്കേട്, എന്നിവയാണ് പ്രധാനമായും വിജിലൻസിന്‍റെ മുന്നിൽ എത്തിയ പരാതികൾ.ഇതിൽ പലതിലും വ്യക്തമായി തെളിവുകളും നാല് മാസങ്ങൾക്ക് മുൻപ് വിജിലൻസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചുവെന്നും പറയുന്നു.വിവരങ്ങൾ പരിശോധിച്ചു വരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു

error: Content is protected !!