Trending Now

നാടക സംവിധായകന്‍ പ്രശാന്ത് നാരായണൻ(54) അന്തരിച്ചു

Spread the love

 

konnivartha.com: പ്രശസ്ത നാടകകൃത്തും സംവിധായകനും നടനുമായ പ്രശാന്ത് നാരായണന്‍ (54) അന്തരിച്ചു.ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

ഇന്ത്യന്‍ തീയേറ്റര്‍ രംഗത്തെ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് പ്രശാന്ത് നാരായണന്‍. പത്രപ്രവര്‍ത്തകന്‍, കോളമിസ്റ്റ്, അധ്യാപകന്‍, നടന്‍, നാടകരചയിതാവ്, സംവിധായകന്‍, ആട്ടക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തിയാര്‍ജിച്ചു.ഭാരതാന്തം ആട്ടക്കഥ പതിനേഴാം വയസ്സില്‍ എഴുതി . കഥകളി സാഹിത്യകാരന്‍ വെള്ളായണി നാരായണന്‍ നായരുടേയും ശാന്തകുമാരി അമ്മയുടേയും മകനാണ്.മുപ്പതോളം നാടകങ്ങള്‍ എഴുതി. അറുപതില്‍പ്പരം നാടകങ്ങള്‍ സംവിധാനം ചെയ്തു.മോഹന്‍ലാലിനേയും മുകേഷിനേയും ഉള്‍പ്പെടുത്തി ചെയ്ത ‘ഛായാമുഖി’ എന്ന നാടകം ഏറെ ശ്രദ്ധ പിടിച്ചു പറ്റി.എം.ടിയുടെ ജീവിതവും കൃതികളും കോര്‍ത്തിണക്കി മഹാസാഗരം എന്ന പേരില്‍ നാടകമവതരിപ്പിച്ചു.

error: Content is protected !!