
കേരള ഷോപ്സ് ആൻഡ് കോമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായി കുടിശിക വരുത്തിയ സ്ഥാപനങ്ങൾ കുടിശിക ഉടൻ അടയ്ക്കണം.
എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ അംശദായം ഒടുക്കണം. അംശദായ കുടിശിക വരുത്തിയിട്ടുള്ള സ്ഥാപനത്തിന് കുടിശിക അടയ്ക്കുന്ന മുറയ്ക്ക് മാത്രമേ ആനുകൂല്യത്തിന് അർഹതയുള്ളൂ. ആനുകൂല്യത്തിനുള്ള അപേക്ഷകൾ മൂന്ന് മാസത്തിനകം നൽകണം. പുതിയ അംഗത്വത്തിന് www.peedika.kerala.gov.in വഴിയോ തിരുവനന്തപുരം ജില്ലാ ഓഫീസുമായോ ബന്ധപ്പെടണം. ഫോൺ: 0471 2572189