ശബരിമല വാര്‍ത്തകള്‍ ( 01/01/2024 )

Spread the love

ശബരിമല വാര്‍ത്തകള്‍ ( 01/01/2024 )

 

ഹൈക്കോടതി ജഡ്ജി ശബരിമലയിൽ ദർശനം നടത്തി

കേരള ഹൈക്കോടതി ജഡ്ജി കെ.ബാബു ശബരിമലയിൽ ശബരീശദർശനം നടത്തി. തിങ്കളാഴ്ച (ജനു.1) വൈകീട്ട് 6.30 ന് ദീപാരാധന കണ്ടു തൊഴുതു. മകൻ വരുൺ ബാബു കൂടെയുണ്ടായിരുന്നു.

പോലീസ് തീർത്ഥാടകർക്ക് മധുര പലഹാരം വിതരണം ചെയ്തു

ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടകർക്ക് പുതുവത്സരം പ്രമാണിച്ച് കേരള പോലീസിന്റെ മധുരവിതരണം . സന്നിധാനത്ത് കണ്ണൂർ ഡി ഐ ജി തോംസൺ ജോസ് പോലീസ് സ്പെഷ്യൽ ഓഫീസർ ആർ. ആനന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് കുഞ്ഞയ്യപ്പന്മാരും കുഞ്ഞു മാളികപുറങ്ങൾക്കും തീർത്ഥാടകർക്കും അടക്കം ലഡു വിതരണം ചെയ്തത്. വൈകീട്ട് ക്യൂവിൽ ദർശനം കാത്തുനിന്നവർക്കാണ് മധുരം നൽകിയത്

തിരക്ക് നിയന്ത്രിക്കാൻ 100 ആപ്തമിത്ര വളണ്ടിയർമാരെ നിയോഗിച്ചു. എക്സിക്യൂട്ടിവ് ഓഫീസർ

മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് ക്രമാതീതമായി അയ്യപ്പഭക്തരുടെ തിരക്ക് വർധിച്ചു വരുന്ന സാഹചര്യത്തിൽ തിരക്ക് നിയന്ത്രിക്കാനായി ദേവസ്വം വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ആപ്തമിത്ര പദ്ധതിയിലുടെ 100 വോളണ്ടിയർമാരെ നിലക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ നിയോഗിച്ചതായി ശബരിമല ദേവസ്വം എക്സിക്യൂട്ടിവ് ഓഫീസർ എച്ച്. കൃഷ്ണകുമാർ പറഞ്ഞു.ഇതിന് പുറമേ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം 36 ഇടങ്ങളിൽ ക്രമീകരണങ്ങൾ പരിശോധന നടത്തി ഉറപ്പ് വരുത്തുന്നതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി നിയോഗിച്ചു.. ആപ്തമിത്ര വളണ്ടിയർമാരുടെ സേവനം:ഡിസംബർ 31 മുതൽ തുടങ്ങി കഴിഞ്ഞു. ജനുവരി 30 വരെ ഇവരുടെ സേവനം ഉണ്ടാകുമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു.

24 മണിക്കൂറും ജല വിതരണം ഉറപ്പാക്കി ജലവിഭവവകുപ്പ്

മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് 24 മണിക്കൂറും നിലയ്ക്കാത്ത ജല വിതരണവുമായി കേരള ജല വിഭവ വകുപ്പ്. ത്രിവേണിയിൽ നിന്നും ശരംകുത്തി വരെ ആവശ്യമായ ജലവിതരണം കേരള ജല അതോറിറ്റി ഉറപ്പുവരുത്തിയിട്ടുണ്ട്. ശരംകുത്തിയിൽ നിന്നും സന്നിധാനത്തിലെ ദേവസ്വം ബോർഡ് ടാങ്കുകളിലേക്ക് 50 ലക്ഷം ലിറ്റർ വെള്ളം കൃത്യമായ ഇടവേളകളിൽ നിറച്ചു കൊണ്ടിരിക്കും. മണിക്കൂറിൽ 35000 ലിറ്റർ കുടിവെള്ളം പമ്പ മുതൽ സന്നിധാനം വരെ 106 കിയോസ്‌ക്കുകളിലൂടെ ഭക്തർക്ക് എത്തിക്കും. നിലക്കലിലേക്ക് പമ്പയിൽ നിന്നും ടാങ്കർ ലോറികൾ വഴി ദിവസവും 2000 കിലോ ലിറ്റർ വെള്ളം നിലക്കലിലെ ആവശ്യങ്ങൾക്കായി എത്തിക്കുമെന്നും പമ്പ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ പ്രദീപ് കുമാർ പറഞ്ഞു

ശബരിമലയിലെചടങ്ങുകൾ (02.01.2024)
…………..
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം
3.05 ന് …. പതിവ് അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11.30 മണി വരെയും നെയ്യഭിഷേകം
7.30 ന് ഉഷപൂജ
12 ന് 25 കലശാഭിഷേകം തുടർന്ന് കളഭാഭിഷേകം
12.30 ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കും
3 മണിക്ക് നട തുറക്കും
6.30 ന് ദീപാരാധന
9.30 ന് അത്താഴ പൂജ
10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.

error: Content is protected !!