Trending Now

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി രാജി പി രാജപ്പന്‍ അധികാരമേറ്റു

Spread the love

 

പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ 15-ാമത് പ്രസിഡന്റായി രാജി പി രാജപ്പന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആനിക്കാട് ഡിവിഷന്‍ മെമ്പറായ രാജി പി രാജപ്പന്‍ ജില്ലയില്‍ പട്ടിക ജാതി വിഭാഗത്തില്‍ നിന്നുള്ള ആദ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്.

ഉപവരണാധികാരിയായ അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ജി സുരേഷ് ബാബു സത്യവാചകം ചൊല്ലിക്കൊടുത്തു.ഈ ഭരണസമിതി അധികാരമേറ്റ ആദ്യ ഘട്ടത്തില്‍ വൈസ് പ്രസിഡന്റായിരുന്നു. മുന്‍ധാരണ പ്രകാരം കാലാവധി പൂര്‍ത്തിയാക്കിയ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പ്രസിഡന്റ് സ്ഥാനം രാജി വെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

ജില്ലാ പഞ്ചായത്ത് നടപ്പാക്കി വരുന്ന ബൃഹത്തായ പദ്ധതികളുടെ  പൂര്‍ത്തികരണത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റ രാജി പി രാജപ്പന്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍, മുന്‍ പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ ആര്‍ അജയകുമാര്‍, ബീനാ പ്രഭ, ജിജി മാത്യു, ലേഖ സുരേഷ്, സെക്രട്ടറി എ എസ് നൈസാം, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!