Trending Now

കോന്നിയില്‍ ഇടി മിന്നലേറ്റ് വീടിന് നാശ നഷ്ടം

Spread the love

 

konnivartha.com: കോന്നി ഇളകൊള്ളൂരിൽ ഉണ്ടായ ശക്തമായ മഴയിൽ ഇടി മിന്നലേറ്റ് വീടിനു നാശനഷ്ടം. ഇടിമിന്നലേറ്റ് ഇളകൊള്ളൂർ ലേഖാ സദനം ഇന്ദുവിന്‍റെ വീടിന് നാശ നഷ്ടം ഉണ്ടായി . . ഈ സമയം അഞ്ച് വയസ്സുകാരിയായ മകൾക്ക് ഒപ്പം ഇന്ദു വീടിന്‍റെ വരാന്തയിൽ ഇരിക്കുകയായിരുന്നു.

വലിയ ശബ്ദം കേട്ട് മുറ്റത്തേക്ക് ഇറങ്ങി ഓടി മാറുകയായിരുന്നു. അറ്റ കൂറ്റ പണി അവസ്ഥയിലായ വീടിന് ഇടിമിന്നൽ കൂടി ഏറ്റതോടെ വലിയ നാശാവസ്ഥയിലായി.വീട്ടിൽ ഉണ്ടായിരുന്ന ഫാനുകൾ,ഫ്രിഡ്ജ്,,ടിവി ,ഇലക്ട്രിക്ക് മീറ്റർഎന്നിവ എല്ലാം കത്തി പോയ നിലയിലാണ്.

മേൽക്കൂര ഭാഗത്തെ ഒടുകളും പട്ടികയും ഇളകി വീണ അവസ്ഥയിലാണ്. ഇന്ദുവും,കൂലി പണിക്കാരനായ ഭർത്താവും,അമ്മയും,രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്‍റെ വീടാണ് പൂർണമായും നാശാവസ്ഥയിലായത്.

error: Content is protected !!