കുവൈറ്റ് തീപ്പിടിത്തം: ഷോർട് സർക്യുട്ട് :തീ പടര്‍ന്നത് ഗാർഡ് റൂമിൽ നിന്ന്:ഫയർഫോഴ്സ് അന്വേഷണ റിപ്പോര്‍ട്ട്‌ 

Spread the love

 

konnivartha.com: കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിന് കാരണം ഷോർട് സർക്യൂട്ടെന്ന് കുവൈറ്റു ഫയർഫോഴ്സ് അന്വേഷണ റിപ്പോര്‍ട്ട്‌ . ഗാർഡ് റൂമിൽ നിന്നാണ് തീപ്പിടിത്തം ഉണ്ടായതെന്നും ഫയർഫോഴ്സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

മൃതദേഹങ്ങൾ കൊണ്ടുവരാൻ ഇന്ത്യയിൽ നിന്ന് പുറപ്പെട്ട വിമാനം പ്രാദേശിക സമയം രാത്രി എട്ടോടെ കുവൈറ്റിൽ എത്തും. രാത്രി ഒരു മണിയോടെ മൃതദേഹങ്ങളുമായി വിമാനം ഇന്ത്യയിലേക്ക് പുറപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം.തീപ്പിടിത്തത്തിൽ മരിച്ച മുഴുവൻ പേരെയും തിരിച്ചറിഞ്ഞു. 49 പേരിൽ 46 പേർ ഇന്ത്യക്കാരാണ്. മൂന്ന് പേർ ഫിലിപ്പീൻസിൽ നിന്നുള്ളവരാണ്.24 മലയാളികളുടെ ജീവനാണ് ദുരന്തത്തിൽ ഇല്ലാതായത്. ഏഴുപേർ തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. മൂന്നുപേർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരുമാണ് . പത്തനംതിട്ട ജില്ലക്കാരായ ആറു പേരും കാസറഗോഡ് 2 ,കണ്ണൂര്‍ 3 മലപ്പുറം രണ്ടു തൃശൂര്‍ ഒന്ന് കോട്ടയം മൂന്നു കൊല്ലം 4 തിരുവനന്തപുരം 3 പേര്‍ എന്നിങ്ങനെ ആണ് മരണപ്പെട്ടത് .