
konnivartha.com: ഇന്ന് വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റില്‍ മിക്ക സ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകി വീണു . പല സ്ഥലത്തും ഏറെ മണിക്കൂര്‍ ഗതാഗത തടസം ഉണ്ടായി . മരക്കൊമ്പുകള്‍ ഒടിഞ്ഞു വീണും ഗതാഗതം മുടങ്ങി . അഗ്നി സുരക്ഷാ വിഭാഗം ഏറെ പണിപ്പെട്ടു മരങ്ങള്‍ മുറിച്ച് നീക്കി .
പലഭാഗത്തും വൈദ്യുത വിതരണം നിലച്ചു . വൈദ്യുത ലൈനുകള്‍ പൊട്ടുകയും ,പല ഭാഗത്തും പോസ്റ്റുകള്‍ ഒടിഞ്ഞു . കെ എസ് ഇ ബി ജീവനക്കാര്‍ എത്തി അറ്റകുറ്റപണികള്‍ നടത്തുന്നു .