യു ഡി എഫ് നേതൃത്വത്തില്‍ അരുവാപ്പുലം പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

Spread the love

 

 

konnivartha.com: കോന്നി അരുവാപ്പുലം ഗ്രാമ പഞ്ചായത്തിൽ നടത്തിയ അങ്കണവാടി വർക്കർ – ഹെൽപ്പർ തസ്തികയിൽ നടത്തിയ അഴിമതിയും അർഹരായവരെ ഒഴിവാക്കി പാർട്ടി കുടുംബത്തിലെ ആൾക്കാരെ ഉൾപെടുത്തിയ നടപടി പിൻവലിക്കണമെന്ന് ഡി സി സി വൈ: പ്രസിഡൻ്റ റോബിൻ പീറ്റർ ആവശ്യപ്പെട്ടു .

യു ഡി എഫ് അരുവാപ്പുലം മണ്ഡലം കമ്മറ്റി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു റോബിന്‍ പീറ്റര്‍ . യു ഡി എഫ് മണ്ഡലം ചെയർമാൻ കെ പി തോസ് അദ്ധ്യഷനായിരുന്നു. ബ്ലോക്ക് അധ്യക്ഷന്‍ ആര്‍ദേവകുമാർ ,ജി എസ് സന്തോഷ് കുമാർ, ജി ശ്രീകുമാർ, ജോയി തോമസ്,പ്രവീൺ പ്ലാവിള, തോമസ് കുട്ടി, ശാന്തിജൻ,സുജാത മോഹൻ, ഇടുക്കിള ഫിലിപ്പിപ്പോസ് ,അമ്പിളി സുരേഷ്,റ്റി ഡി സന്തോഷ്, സ്മിത സന്തോഷ്, മിനി ഇടുക്കിള, ബാബു എസ് നായർ, കെ ആര്‍ ഷാജി ,ബിജു കുമണ്ണൂർ. എന്‍ കെ ജോസ്. സുമതി രമണൻ. രാജഗോപലൻ നായർ. സജി. വിച്ചുകുട്ടൻ നായർ. റ്റി ഡി ശേഖർ. അനിൽ കോടൻവിള . സുരേഷ് . സലാം വറുവേലിൽ. ലൗലി കൊക്കാത്തോട്. ബിനു കൊച്ചക്കര.എന്നിവർ സംസാരിച്ചു

error: Content is protected !!