Trending Now

വീരമൃത്യുവരിച്ച വിഷ്ണുവിന്റെ വീട് മുഖ്യമന്ത്രി സന്ദർശിച്ചു

Spread the love

 

ഛത്തിസ്ഗഡിൽ മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ പാലോട് നന്ദിയോട് സ്വദേശി വിഷ്ണുവിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. വിഷ്ണുവിന്റെ നന്ദിയോട് ഫാം ജങ്ഷനിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേർന്നു. വൈകിട്ട് ആറു മണിയോടെ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരും വിഷ്ണുവിന്റെ വീട്ടിലെത്തി ബന്ധുമിത്രാദികളെ ആശ്വസിപ്പിച്ചു.

error: Content is protected !!