ശക്തമായ മഴ: ദേവികുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ( 26/06/2024 )

Spread the love

ശക്തമായ മഴ: ദേവികുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ( 26/06/2024 )

konnivartha.com:ശക്തമായ മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിന്റെ പശ്ചാത്തലത്തില്‍ മൂന്നാറില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച( 26/06/2024 ) അവധി പ്രഖ്യാപിച്ചു .

ഇടുക്കിയിൽ രാത്രി യാത്ര നിരോധിച്ചു

konnivartha.com: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലാകെ രാത്രി യാത്ര ഇന്നുമുതൽ നിരോധിച്ചു. രാത്രി 7 മുതൽ രാവിലെ 6 വരെയാണ് നിരോധനം.
മണ്ണിടിച്ചിൽ, മരം വീഴുന്നതിനുള്ള സാധ്യത, വെള്ളകെട്ട് സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തേണ്ടതാണ്.മൂന്നാർ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്ര പൂർണ്ണമായും നിരോധിച്ചു . ഇടുക്കിയില്‍ കനത്തമഴയാണ് പെയ്യുന്നത്. പലയിടത്തും മണ്ണിടിച്ചിലും ഉണ്ടായി.

 

മണ്ണിടിഞ്ഞ് വീടിന് മുകളില്‍ പതിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മൂന്നാര്‍ ലക്ഷം കോളനിയില്‍ കുമാറിന്റെ ഭാര്യ മാലയാണ് (38) മരിച്ചത്. സംഭവസമയത്ത് വീട്ടില്‍ ഇവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ആയിരുന്നു അപകടം.

error: Content is protected !!