Trending Now

കോന്നി അട്ടച്ചാക്കൽ ജംഗ്ഷനിലെ “വെട്ടം” മാസങ്ങളായി കണ്ണടച്ചു : വെളിച്ചം എന്ന് തരും

Spread the love

 

konnivartha.com: കോന്നി അട്ടച്ചാക്കൽ ജംഗ്ഷനിലുള്ള കോന്നി ഗ്രാമ പഞ്ചായത്തിന്‍റെ” വെട്ടം പദ്ധതി മിനി മാസ്റ്റ് ലൈറ്റ് “കണ്ണടച്ചിട്ടു മാസങ്ങൾ കഴിഞ്ഞു . നന്നാക്കി നല്‍കുവാന്‍ ഉള്ള നടപടികള്‍ സ്വീകരിച്ചില്ല എന്ന് നാട്ടുകാര്‍ പറയുന്നു .

ഉദ്ഘാടനം നടത്തുവാന്‍ ഏറെ മുന്നില്‍ നിന്നവര്‍ പോലും ഇവിടെ വെളിച്ചം ഇല്ല എന്ന് അറിഞ്ഞിട്ടും തിരിഞ്ഞു നോക്കുന്നില്ല എന്നാണ് ആക്ഷേപം .നന്നാക്കി നല്‍കുവാന്‍ കഴിയുന്നില്ല എങ്കില്‍ പിന്നെ എന്തിനു ഇങ്ങനെ ഒരു കാഴ്ച വസ്തു എന്നാണ് നാട്ടുകാരുടെ ചോദ്യം .

തിരക്കുള്ള അട്ടച്ചാക്കല്‍ ജംഗ്ഷനിൽ എം എല്‍ എയുടെയോ എം പിയുടെയോ ഫണ്ടിൽ നിന്നും ഒരു പൊക്കവിളക്ക് എങ്കിലും  സ്ഥാപിച്ചാല്‍  ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായിരുന്നു എന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു .

error: Content is protected !!