
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സ്ഥാപകരിൽ ഒരാളും സിപിഐഎം തൃശൂർ ഏരിയാ കമ്മിറ്റി അംഗവുമായ ബിന്നി ഇമ്മട്ടി (63) അന്തരിച്ചു. ഹൃദയാഘാതം മൂലം ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്.തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിന്റാണ്.
സംസ്ക്കാരം വൈകിട്ട് നാല് മണിയ്ക്ക് തൃശൂരില്‍ നടക്കും